Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2018 10:32 AM IST Updated On
date_range 7 July 2018 10:32 AM ISTസ്റ്റുഡൻറ് ഹെൽത്ത് കാർഡ് പദ്ധതിയുമായി കോട്ടക്കൽ നഗരസഭ
text_fieldsbookmark_border
കോട്ടക്കൽ: ചെറുപ്പം മുതലേ ആരോഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായി കോട്ടക്കലിൽ സ്കൂൾ കുട്ടികൾക്കായി പുതിയ പദ്ധതി. എല്ലാ സ്കൂൾ കുട്ടികൾക്കും ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്ന ഹെൽത്ത് കാർഡ് നൽകി പുതിയ മാതൃക സൃഷ്ടിക്കാനൊരുങ്ങുകയാണ് കോട്ടക്കൽ നഗരസഭ. സൗജന്യ മെഡിക്കൽ ചെക്കപ്പ് നടത്തി ചികിത്സ നൽകിയശേഷമായിരിക്കും ഇവർക്ക് ഹെൽത്ത് കാർഡ് നൽകുക. സംസ്ഥാനത്ത് തന്നെ ആദ്യമായി ഈ സംരംഭം നടപ്പാക്കുന്നത് കോട്ടക്കലാണ്. ബാലസൗഹൃദ നഗരസഭ പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ ആരോഗ്യസംരക്ഷണ പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ ഏക ബാലസൗഹൃദ നഗരസഭയായി കില തെരഞ്ഞെടുത്തത് കോട്ടക്കലിനെയാണ്. നഗരസഭ പരിധിയിലെ വിവിധ പൊതുവിദ്യാലയങ്ങളിൽ എൽ.കെ.ജി മുതൽ നാലാം തരം വരെയുള്ള ക്ലാസുകളിലായി പഠിക്കുന്ന 3500ഓളം കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ചങ്കുവെട്ടിയിലെ അൽമാസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം പത്തിന് ചങ്കുവെട്ടി പി.എം.എസ്.എ.പി.ടി.എം സ്കൂളിൽ ജില്ല കലക്ടർ അമിത് മീണ നിർവഹിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story