Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2018 11:05 AM IST Updated On
date_range 6 July 2018 11:05 AM ISTഹോട്ടലുകളിൽ വീണ്ടും പരിശോധന; പഴകിയ ഭക്ഷണം പിടിച്ചു
text_fieldsbookmark_border
പാലക്കാട്: നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡിെൻറ പരിശോധന തുടരുന്നു. ഒലവക്കോട് ശ്രീഭവൻ റസ്റ്റോറൻറ്, തേജസ് ബേക്കറി, ഹോട്ടൽ ഇഷാ റസ്റ്റോറൻറ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങളും ജ്യൂസും പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു. പിടിച്ചെടുത്തവ നശിപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു. ന്യൂനതകൾ പരിഹരിക്കാൻ ആവശ്യപ്പെട്ട് നോട്ടീസും നൽകി. ഹെൽത്ത് ഇൻസ്പെക്ടർമാരായ മോഹനൻ, പി.ടി. അബ്ദുൽ റഹിം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വി. പ്രഭുദേവ്, വി.കെ. അജീഷ്കുമാർ, എൻ. സുരേഷ്, സുജിത്ത്ലാൽ എന്നിവർ പരിശോധനയിൽ സംബന്ധിച്ചു. പ്രതിഷേധ മാർച്ച് 17ന് പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഹരിയാനയിലേക്ക് മാറ്റി സ്ഥാപിക്കാൻ നടപടിയാരംഭിച്ചിരിക്കുന്ന കേന്ദ്രസർക്കാറിനെതിരെ സി.ഐ.ടി.യു ജില്ല കമ്മിറ്റി ജൂലൈ 17ന് രാവിലെ പത്തിന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ജലസാക്ഷരത പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും -മന്ത്രി മാത്യു ടി. തോമസ് വടക്കഞ്ചേരി: ജല േസ്രാതസ്സുകളുടെ നിലനിൽപ്പ് ലക്ഷ്യമിട്ട് ജലസാക്ഷരത പ്രവർത്തനങ്ങളുമായി മുന്നോട്ട്് പോകുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ്. വണ്ടാഴി-കിഴക്കഞ്ചേരി-വടക്കഞ്ചേരി-കണ്ണമ്പ്ര പഞ്ചായത്തുകൾക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതി നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 2014ൽ മംഗലം ഡാം പരിസരത്ത് ആരംഭം കുറിച്ച കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി കേന്ദ്രസർക്കാർ വിഹിതത്തിലെ കുറവുകാരണം പൂർത്തിയാക്കാനായില്ല. 2017-18 സാമ്പത്തികവർഷം സംസ്ഥാന സർക്കാർ ജലസേചന വകുപ്പ്-ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി 20 കോടിയുടെ ആദ്യഘട്ട പ്രവൃത്തി പൂർത്തിയാക്കുന്നതോടെ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ സാധിക്കുമെന്ന്് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ ഡാമുകളിലേയും ചളി നീക്കം ചെയ്ത് ജലലഭ്യത വർധിപ്പിക്കുന്ന പദ്ധതിയിൽ ജില്ലയിലെ മംഗലം-ചുള്ളിയാർ ഡാമുകളാണ് ആദ്യഘട്ടത്തിൽ െതരഞ്ഞെടുക്കപ്പെട്ടതെന്ന് മന്ത്രി അറിയിച്ചു. വരൾച്ചയിൽ ശുദ്ധജലത്തിെൻറ ലഭ്യത കുറയുന്ന സാഹചര്യം കണക്കാക്കി വെള്ളം ദുർവിനിയോഗം ചെയ്യാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജലേസ്രാതസ്സുകളിൽ മാലിന്യം തള്ളുന്നവർ കടുത്ത ശിക്ഷക്ക് വിധേയരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി മുഖ്യാതിഥിയായി. കെ.ഡി. പ്രസേനൻ എം.എൽ.എ, നെന്മാറ-ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ പി.വി. രാമകൃഷ്ണൻ, സി.കെ. ചാമുണ്ണി, വണ്ടാഴി-കിഴക്കഞ്ചേരി-വടക്കഞ്ചേരി-കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത്് പ്രസിഡൻറുമാരായ സുമാവലി മോഹൻദാസ്, കവിത മാധവൻ, അനിത പോൾസൺ, ഡി. രജിമോൾ, സംസ്ഥാന വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ എ.കെ. കൗശിഗൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story