Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2018 10:29 AM IST Updated On
date_range 6 July 2018 10:29 AM ISTബഷീർ അനുസ്മരണം
text_fieldsbookmark_border
കരിങ്കല്ലത്താണി: പുസ്തകത്താളുകളിലെ പാത്തുമ്മയും ആടും വൈക്കം മുഹമ്മദ് ബഷീറും മറ്റു കഥാപാത്രങ്ങളും മുന്നിലേക്ക് ഇറങ്ങിവന്നപ്പോൾ കുട്ടികൾക്കത് വിസ്മയമായി. മാണിക്കപ്പറമ്പ് ഗവ. ഹൈസ്കൂളിൽ നടന്ന ബഷീർ ദിനത്തിലാണ് എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണൻ പോക്കർ, അബ്ദുൽ ഖാദർ, മജീദ്, സുഹറ, മണ്ടൻ മുത്തപ്പ തുടങ്ങിയ കഥാപാത്രങ്ങളായി കുട്ടികൾ എത്തിയത്. മുൻഷിദ ബീവിയാണ് പാത്തുമ്മയായി ജീവനുള്ള ആടുമായി വന്നത്. മൃദുൽ ബഷീറായി വേഷമിട്ടു. മിൻഷാദ്, ഫെമി ഫാത്തിമ, സുൽത്താന ബഷീർ, ജിയാദ്, ഫഹദ്, മുഹമ്മദ് സിനാൻ എന്നിവർ ബഷീർ കഥാപാത്രങ്ങളായി രംഗത്തെത്തി. പോസ്റ്റർ പ്രദർശനം, ക്വിസ്, പതിപ്പ് പ്രകാശനം, ജീവചരിത്രാഖ്യാനം എന്നിവയും ഉണ്ടായി. സലീം പാലോട്, ഹംസ വള്ളൂരാൻ, അബ്ദുൽ നാസർ പുല്ലിശ്ശേരി, സീമ, വിനോദ് ചെത്തല്ലൂർ, ബഷീർ, ശോഭ സഹീറ, ത്രേസ്യ മാത്യു എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story