Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2018 10:29 AM IST Updated On
date_range 6 July 2018 10:29 AM ISTക്രിമിനൽ കേസ് അന്വേഷിക്കാൻ ഡൽഹി സർക്കാറിന് അധികാരമില്ല ^ ജെയ്റ്റ്ലി
text_fieldsbookmark_border
ക്രിമിനൽ കേസ് അന്വേഷിക്കാൻ ഡൽഹി സർക്കാറിന് അധികാരമില്ല - ജെയ്റ്റ്ലി ക്രിമിനൽ കേസ് അന്വേഷിക്കാൻ ഡൽഹി സർക്കാറിന് അധികാരമില്ല - ജെയ്റ്റ്ലി ന്യൂഡൽഹി: ക്രിമിനൽ കേസുകൾ അന്വേഷിക്കാൻ ഡൽഹി സർക്കാറിന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധി വ്യക്തമാക്കുന്നതായി കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. ഡൽഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണം അന്വേഷിക്കാൻ പ്രത്യേക കമീഷനെ നിയോഗിച്ച സർക്കാർ മുൻ തീരുമാനം തെറ്റാണെന്ന് തെളിഞ്ഞതായും മന്ത്രി വ്യക്തമാക്കി. േഫസ്ബുക്കിലൂടെയാണ് ജെയ്റ്റ്ലിയുടെ പ്രതികരണം. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറായിരിക്കെ അരുൺ ജെയ്റ്റ്ലിക്കെതിരെ ബി.ജെ.പി എം.പിയും ക്രിക്കറ്റ് താരവുമായ കീർത്തി ആസാദ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് ആരോപണം അന്വേഷിക്കാൻ മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രമണ്യൻ കമീഷനായ സമിതിയെ ഡൽഹി സർക്കാർ നിയോഗിച്ചു. എന്നാൽ, പ്രത്യേക അന്വേഷണ കമീഷനെ വെക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം തടയിട്ടു. ആം ആദ്മി പാർട്ടിക്ക് അനുകൂലമായി സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തിലാണ് ജെയ്റ്റ്ലിയുടെ പ്രതികരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story