Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 11:14 AM IST Updated On
date_range 5 July 2018 11:14 AM ISTകരിപ്പൂർ: ഫയൽ കൈമാറിയത് വ്യാപക പ്രതിഷേധത്തിനൊടുവിൽ
text_fieldsbookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്ക് സർവിസ് ആരംഭിക്കുന്നതിന് സൗദി എയർലൈൻസ് സമർപ്പിച്ച റിപ്പോർട്ട് ഒടുവിൽ ഡി.ജി.സി.എക്ക് കൈമാറിയത് വ്യാപക പ്രതിഷേധത്തിെനാടുവിൽ. രണ്ട് മാസമായി വിമാനത്താവള അതോറിറ്റി ആസ്ഥാനത്ത് പൊടിപിടിച്ചു കിടന്ന ഫയലാണ് സമൂഹ മാധ്യമങ്ങളിലും പുറത്തും ഉയർന്ന പ്രതിഷേധങ്ങൾക്കൊടുവിൽ ബുധനാഴ്ച ഡി.ജി.സി.എക്ക് കൈമാറിയത്. വിഷയത്തിൽ ജൂലൈ 12ന് എം.കെ. രാഘവൻ എം.പി കോഴിക്കോട് ഉപവാസം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാപ്പകൽ സമരവും നടത്തി. അതോറിറ്റി റിപ്പോർട്ട് മനഃപൂർവം പിടിച്ചുവെക്കുന്നതിനെതിരെ വാർത്തകൾ വന്നതോടെയാണ് പ്രവാസലോകത്തുനിന്നും വ്യാപകമായ പ്രതിഷേധം ഉയർന്നത്. വിഷയത്തിൽ ഗൾഫിൽ വിവിധ ഇടങ്ങളിലായി പ്രവാസി സംഘടനകൾ യോഗം ചേരുകയും രാഷ്ട്രീയ ഇടപ്പെടൽ ഉണ്ടാകുന്നില്ലെന്ന ആരോപണവും ഉന്നയിച്ചിരുന്നു. കോഴിക്കോട് കേന്ദ്രമായ മലബാർ െഡവലപ്െമൻറ് ഫോറവും (എം.ഡി.എഫ്) വിഷയത്തിൽ രംഗെത്തത്തിയിരുന്നു. വിഷയത്തിൽ കേന്ദ്ര വിജിലൻസ് കമീഷൻ, സി.ബി.െഎ എന്നിവർക്കെതിരെ എം.ഡി.എഫ് പരാതിയും നൽകിയിരുന്നു. ഇതോടെയാണ് ഫയൽ പരിശോധിക്കാൻ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർതന്നെ രംഗത്തെത്തിയത്. മെംബർ ഒാപറേഷൻസ് അടക്കമുള്ളവരാണ് വിഷയത്തിൽ ഒടുവിൽ ഇടപെട്ടതും കരിപ്പൂരിൽനിന്നും വിശദീകരണം ആവശ്യപ്പെട്ടതും. ഇതിെൻറ തുടർച്ചയായാണ് റിേപ്പാർട്ട് ഡി.ജി.സി.എക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story