Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 10:44 AM IST Updated On
date_range 5 July 2018 10:44 AM ISTഡെങ്കിപ്പനി: ജില്ലയിൽ ഇതുവരെ മരിച്ചത് ആറുപേർ
text_fieldsbookmark_border
മലപ്പുറം: ജില്ലയിൽ ഈ വർഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് ആറുപേർ. രണ്ടുപേരുടെ കൂടി മരണം ഡെങ്കി കാരണമെന്ന് സംശയമുണ്ട്. നിരവധി പേർ പനി ബാധിതരായി വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കൊതുകു കടിയേൽക്കുന്നത് പലരും നിസ്സാരമായി കാണുന്നതാണ് രോഗ വ്യാപനത്തിെൻ പ്രധാന കാരണമെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. കൊതുകിെൻറ ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കണം. കൂടാതെ കൊതുകു കടിയേൽക്കാതിരിക്കാൻ കൊതുകുവലയോ മറ്റു വ്യക്തിഗത മാർഗമോ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. പകർച്ചപ്പനി ബാധയെ തുടർന്ന് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ല കലക്ടർ അമിത് മീണയുടെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യജാഗ്രത യോഗം തീരുമാനിച്ചു. അസി. കലക്ടർ വികൽപ് ഭരദ്വാജിന് ജില്ലയിലെ ആരോഗ്യ പ്രവർത്തനങ്ങളുടെ നോഡൽ ഓഫിസറുടെ ചുമതല നൽകി. വിവിധ മേഖലകൾ കേന്ദ്രീകരിച്ച്് ജില്ല, താലൂക്ക് ആശുപത്രികളെയും കമ്യൂണിറ്റി ഹെൽത്ത് സെൻററുകളെയും നോഡൽ സെൻററുകളായി നിശ്ചയിച്ചു. ബന്ധപ്പെട്ട പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ ഈ ആശുപത്രികൾ കേന്ദ്രീകരിച്ച്് നടത്തും. ഞായറാഴ്ചകളിൽ പകർച്ചപ്പനി ബാധിത മേഖലകളിലെ വീടുകൾ കേന്ദ്രീകരിച്ച് ആരോഗ്യ പ്രവർത്തകർ ബോധവത്കരണം നടത്തും. വാർഡ് തലങ്ങളിൽ ആരോഗ്യസേന പ്രവർത്തകർക്കൊപ്പം േട്രാമകെയർ വളൻറിയർമാരും സന്നദ്ധ പ്രവർത്തകരും പങ്കാളികളാവും. ഇവർക്കായി പ്രത്യേക പരിശീലനം നൽകും. ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ െഡപ്യൂട്ടി ഡി.എം.ഒമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തും. ഹോട്ടലുകൾ, മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യം, പൊലീസ്, റവന്യൂ, ഭക്ഷ്യസുരക്ഷ വിഭാഗങ്ങൾ സംയുക്തമായി റെയ്ഡ് നടത്തും. യോഗത്തിൽ അസി. കലക്ടർ വികൽപ് ഭരദ്വാജ്, സ്റ്റേറ്റ് എപ്പിഡമിയോളജിസ്റ്റ് ഡോ. കെ. സുകുമാരൻ, ഡി.എം.ഒ ഡോ. കെ. സക്കീന എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story