Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 10:35 AM IST Updated On
date_range 5 July 2018 10:35 AM ISTകേന്ദ്രസംഘം കോട്ടക്കലിൽ: കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്തി
text_fieldsbookmark_border
കോട്ടക്കൽ: കോട്ടക്കലിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പിനായി പ്രവർത്തിക്കുന്ന സംഘം സന്ദർശനം നടത്തി. ഡോ. ദേവകി നമ്പ്യാർ, ഡോ. ഹരിശങ്കർ, ഡോ. ജ്യോത്സന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ആരോഗ്യ വകുപ്പിന് വേണ്ടി ഡൽഹിയിലെ ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഗ്ലോബൽ ഹെൽത്തിലെ സംഘമാണ് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീനയുടെ നേതൃത്വത്തിൽ സന്ദർശിച്ചത്. നഗരസഭ ചെയർമാൻ കെ.കെ. നാസർ, സ്ഥിരം സമിതി അധ്യക്ഷൻ ടി. അലവി, ഹെൽത്ത് ഇൻസ്പെക്ടർ ഷജിൽ കുമാർ എന്നിവർ വിവരങ്ങൾ ധരിപ്പിച്ചു. കോട്ടക്കലിന് പുറമെ എടയൂരിലെയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story