Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 10:32 AM IST Updated On
date_range 5 July 2018 10:32 AM ISTമങ്കടയില്‍ പകർച്ചപ്പനി പടരുന്നു; 15 പേര്‍ക്ക് മഞ്ഞപ്പിത്തം *17 പേര്‍ ഡെങ്കി നിരീക്ഷണത്തിൽ lead *നൂറോളം വീടുകളിലെ കിണറുകള്‍ ക്ലോറിനേഷന്‍ നടത്തി
text_fieldsbookmark_border
മങ്കടയില്‍ പകർച്ചപ്പനി പടരുന്നു; 15 പേര്‍ക്ക് മഞ്ഞപ്പിത്തം *17 പേര്‍ ഡെങ്കി നിരീക്ഷണത്തിൽ lead *നൂറോളം വീടുകളിലെ കിണറുകള്‍ ക്ലോറിനേഷന്‍ നടത്തി മങ്കട: കൂട്ടില്‍ എരഞ്ഞിക്കുത്ത് പ്രദേശത്ത് 15 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ആരോഗ്യവകപ്പ് നടത്തിയ പരിശോധനയിലാണ് മഞ്ഞപ്പിത്തം വ്യാപിച്ചതായി കണ്ടെത്തിയത്. രണ്ടു വിദ്യാർഥികളോട് 20 ദിവസത്തേക്ക് സ്‌കൂളില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മേയ് 18ന് അങ്ങാടിപ്പുറത്തുനിന്ന് രോഗ ബാധിതയായ സ്ത്രീ വഴിയാണ് പ്രദേശത്ത് മഞ്ഞപ്പിത്തം പടര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിെൻറ കണ്ടെത്തല്‍. രോഗിയായ സ്ത്രീയുടെ കിണറിലെ വെള്ളം ഉപയോഗിച്ച് പ്രദേശത്ത് നടത്തിയ നോമ്പുതുറയില്‍ പങ്കെടുത്തവര്‍ക്കാണ് കൂടുതലും രോഗം പടര്‍ന്നതെന്ന് അധികൃതർ പറഞ്ഞു. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ നൂറോളം കിണറുകള്‍ ക്ലോറിനേഷന്‍ നടത്തി. കൂടാതെ ബോധവത്കരണ ക്ലാസുകളും ഫോഗിങ്ങും നടത്തി. മങ്കട പരിസരങ്ങളിലായി ഡെങ്കി കേസുകളും വർധിക്കുന്നുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ കടന്നമണ്ണയിലെ നാലുപേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. 17 പേര്‍ നിരീക്ഷണത്തിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളും സുരക്ഷ ക്രമീകരണങ്ങളും കര്‍ശനമാക്കിയതായി ഹെൽത്ത് ഇൻസ്പെക്ടർ മൊയ്തീന്‍കുട്ടി പറഞ്ഞു. ബുധനാഴ്ച കൂട്ടില്‍ എ.എം.യു.പി സ്‌കൂളില്‍ വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണ ക്ലാസ് നടത്തി. മെഡിക്കല്‍ ഓഫിസര്‍ ഡോ. യു. ബാബു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാധാകൃഷ്ണന്‍, ജെ.എച്ച്.ഐ സെല്‍വദാസ് എന്നിവര്‍ സംസാരിച്ചു. ജൂണ്‍ 14ന് തിരൂര്‍ക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കടന്നമണ്ണയിലും ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. ചിത്രം: Mankada Manjapitham: മങ്കട കൂട്ടില്‍ എ.എം.യു.പി സ്‌കൂളില്‍ നടത്തിയ പകർച്ചപ്പനി ബോധവത്കരണ ക്ലാസിൽ മെഡിക്കല്‍ ഓഫിസര്‍ ഡോ. യു. ബാബു സംസാരിക്കുന്നു ശുചിത്വ പരിശോധന കര്‍ശനമാക്കി മങ്കട: മങ്കടയിലും പരിസരങ്ങളിലും ശുചിത്വ പരിശോധന കര്‍ശനമാക്കി. വ്യാപാര സ്ഥാപനങ്ങള്‍, ഇറച്ചി, മത്സ്യം, കോഴി വില്‍പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി. ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 10,000 രൂപ വരെ പിഴയും കേസും ചുമത്തും. കഴിഞ്ഞ ദിവസം മങ്കട ടൗണില്‍ ഒരു സ്ഥാപനത്തിന് പിഴ ചുമത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story