Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 10:29 AM IST Updated On
date_range 5 July 2018 10:29 AM ISTകുട്ടികൾക്ക് ജനാധിപത്യപാഠങ്ങൾ പകർന്ന് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്
text_fieldsbookmark_border
ഏലംകുളം: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്ത് വിദ്യാർഥികൾ ജനാധിപത്യ പ്രക്രിയയുടെ പാഠങ്ങൾ ഹൃദിസ്ഥമാക്കി. കുന്നക്കാവ് ഹിൽടോപ് പബ്ലിക് സ്കൂൾ വിദ്യാർഥികളാണ് വിജ്ഞാപനം, നാമനിർദേശ പത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, പ്രചാരണം, മീറ്റ് ദ കാൻഡിഡേറ്റ് തുടങ്ങി നിരവധി ഘട്ടങ്ങൾ പിന്നിട്ട് യന്ത്രത്തിൽ വോട്ട് ചെയ്തത്. വോട്ടർമാർക്ക് വിരലിൽ മഷിയടയാളവും പുരട്ടിയിരുന്നു. വിദ്യാർഥികൾതന്നെ ദേശീയ-അന്തർദേശീയ മാധ്യമപ്രതിനിധികളായി സ്ഥാനാർഥികളുമായി അഭിമുഖവും നടത്തിയിരുന്നു. കുട്ടികൾ തന്നെയാണ് എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിച്ചത്. സ്കൂളിൽ കഴിഞ്ഞവർഷവും ഇലക്ട്രോണിക് യന്ത്രത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. അൻഫസ് മുഹമ്മദ് (പ്രധാനമന്ത്രി), മുഹമ്മദ് മിഷാൽ (സ്പീക്കർ), കെ.പി. ഹാഷിർ (സാംസ്കാരിക മന്ത്രി), പി.പി. ഹാദി അമാൻ (സ്പോർട്സ് മന്ത്രി), കെ. നുഹ ജെബിൻ (മാഗസിൻ എഡിറ്റർ), അമൽ ശർഖി, അയാസ് സലാം, അംന യൂനുസ്, ഫാത്തിമ അസിൻ എന്നിവർ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ വിവിധ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രിൻസിപ്പൽ റഅ്ഫത്ത് മുഹമ്മദ്, വൈസ് പ്രിൻസിപ്പൽ വി. ഹംസത്തലി, സ്കിൽ ഡെവലപ്മെൻറ് ഒാഫിസർ ചിഞ്ചു എലിസബത്ത്, അധ്യാപകരായ അൻസിഫ്, സാഹിറ, സൂര്യ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story