Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 11:14 AM IST Updated On
date_range 4 July 2018 11:14 AM ISTഅധ്യാപികയുടെ ദുരൂഹ മരണം: പരപ്പനങ്ങാടി സ്വദേശിയെ ചോദ്യം ചെയ്യുന്നു
text_fieldsbookmark_border
ഇരവിപുരം: അധ്യാപികയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത പരപ്പനങ്ങാടി സ്വദേശിയായ യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരുന്നു. തിങ്കളാഴ്ച രാവിലെയാണ് അധ്യാപികയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. തേവള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക അയത്തിൽ ഗോപാലശ്ശേരി ജി.വി നഗർ ഗുരുലീലയിൽ സിമിയാണ് (46) മരിച്ചത്. അധ്യാപികയുമായി രണ്ടുവർഷത്തെ ബന്ധമുണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. മൊബൈൽ ആപ് വഴിയാണ് പരിചയപ്പെട്ടത്. തുടർന്ന് പലതവണ അധ്യാപിക ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തുകൊടുത്ത് തന്നെ കൊല്ലത്തേക്ക് വരുത്താറുണ്ടായിരുെന്നന്ന് ചോദ്യംചെയ്യലിൽ യുവാവ് പറഞ്ഞു. ഏകാന്തത ഇഷ്ടപ്പെടുകയും എടുത്തുചാട്ടം നടത്തുകയും ചെയ്യുന്ന മാനസിക പ്രശ്നമുള്ള അധ്യാപിക കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നതായും യുവാവ് പൊലീസിനോടു പറഞ്ഞു. ജൂൺ 25ന് കൊല്ലത്ത് എത്താമെന്ന് അധ്യാപികയോട് പറഞ്ഞിരുന്നെങ്കിലും 30ന് രാത്രി എട്ടിനാണ് കൊല്ലത്തെത്തിയത്. റെയിൽവെ സ്റ്റേഷനിൽനിന്ന് യുവാവിനെ അധ്യാപികയാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച പുലർച്ച വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ തടഞ്ഞ അധ്യാപിക, യുവാവിെൻറ കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിക്കുകയും ആക്രമിക്കുകയും ചെയ്തു. ഇയാളുടെ നിലവിളികേട്ട് പരിസരവാസികൾ എത്തിയപ്പോൾ അധ്യാപിക മുറിയിൽ കയറി വാതിലടച്ചു. വിവരമറിഞ്ഞെത്തിയ കൺട്രോൾ റൂം പൊലീസും ഇരവിപുരം പൊലീസും ചേർന്ന് കതക് തള്ളിത്തുറന്നപ്പോഴാണ് അധ്യാപികയെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. തുടർന്ന് പരപ്പനങ്ങാടി സ്വദേശി വിഷ്ണു മോഹനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബി.ടെക് ബിരുദധാരിയായ ഇയാൾ കോഴിക്കോട്ടെ ഐ.ടി കമ്പനിയിൽ അനലിസ്റ്റായി ജോലി നോക്കിവരുകയായിരുന്നു. അധ്യാപിക തൂങ്ങിമരിച്ചതുതന്നെയാണെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. മാനസികാരോഗ്യ പ്രശ്നത്തിന് ചികിത്സ തേടിയതിനുള്ള രേഖകളും പൊലീസ് ശേഖരിച്ചതായാണ് വിവരം. ഇവർ വർഷങ്ങളായി ഭർത്താവുമായി പിണങ്ങി കഴിഞ്ഞുവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാവിെൻറ പേരിൽ കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനത്തിലെത്തിയിട്ടില്ല. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story