Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡി.ഡബ്ല്യു.എസ്​.എ...

ഡി.ഡബ്ല്യു.എസ്​.എ ഹെഡ്​ പോസ്​റ്റ്​ ഒാഫിസ്​ ഉപരോധം ഇന്ന്

text_fields
bookmark_border
പാലക്കാട്: കെട്ടിട നിർമാണ മേഖലയെ സ്തംഭിപ്പിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കണമെന്നും പ്രതിസന്ധിയിലായ തൊഴിലാളികളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബുധനാഴ്ച പാലക്കാട് ഹെഡ്പോസ്റ്റ് ഒാഫിസ് ഉപരോധിക്കുമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (ഡി.ഡബ്ല്യൂ.എസ്.എ) ജില്ല കമ്മിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിലക്കയറ്റവും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മേഖലയെ തളർത്തിയെന്നും ഇവർ പറഞ്ഞു. സിമൻറ് നിർമാതാക്കൾ യാതൊരടിസ്ഥാനവുമില്ലാതെ വില കൂട്ടി തകർച്ചയിലേക്കു തള്ളിവിടുകയാണ്. ചെറിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് 10 ലക്ഷം അനുവദിക്കുന്ന സർക്കാർ 450 ച. അടി വിസ്തീർണമുള്ള വീടുകൾക്ക് നാല് ലക്ഷം മാത്രമാണ് നൽകുന്നതെന്നും ചെറുകിട കോൺട്രാക്ടർമാർ പ്രതിസന്ധിയിലാണെന്നും ഇവർ ആരോപിച്ചു. സിമൻറ് ബാഗിന് 40 മുതൽ 65 രൂപവരെ വില വർധിപ്പിച്ചു. ക്വാറി നിയന്ത്രണം ഇൗ രംഗത്ത് കൂടുതൽ ചൂഷണത്തിന് ഇടയാക്കുമെന്ന് ജില്ല ജോയിൻറ് സെക്രട്ടറി ടി.ജി. ഭാസ്കരൻ ആരോപിച്ചു. വില വർധന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നാളെ നടത്തുന്ന ഹെഡ്പോസ്റ്റ് ഒാഫിസ് ഉപരോധം ഡി.സിസി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യും. കുഴൽമന്ദത്തും പോസ്റ്റ് ഒാഫിസിനു മുന്നിൽ ധർണ നടത്തും. വാർത്തസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.എച്ച്. തരിയക്കുട്ടി, കൺവീനർ കൃഷ്ണൻ കണ്ണാടി എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story