Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 10:56 AM IST Updated On
date_range 4 July 2018 10:56 AM ISTകളഞ്ഞുകിട്ടിയ സ്വർണാഭരണം തിരിച്ചേൽപ്പിച്ച ഓട്ടോഡ്രൈവർക്ക് ആദരം
text_fieldsbookmark_border
കല്ലടിക്കോട്: കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരിച്ചേൽപ്പിച്ച ഓട്ടോ ഡ്രൈവർക്ക് നാടിെൻറ ആദരം. കല്ലടിക്കോട് അയ്യപ്പൻകാവ് പരിസരത്തുനിന്ന് കിട്ടിയ ചേലക്കര സ്വദേശിയുടെ ബ്രേസ് ലെറ്റ് തിരിച്ചേൽപ്പിച്ച ഓട്ടോ ഡ്രൈവർ ജയനെയാണ് ഫ്രണ്ട്സ് ക്ലബ് ലൈബ്രറി, ജനമൈത്രി സുരക്ഷ സമിതി എന്നിവ ചേർന്ന് അനുമോദിച്ചത്. ലൈബ്രറി പ്രസിഡൻറ് സി.കെ. രാജൻ മാസ്റ്റർ ഉപഹാരം നൽകി. കല്ലടിക്കോട് ജനമൈത്രി പൊലീസ് പ്രസിഡൻറ് സമദ് അധ്യക്ഷത വഹിച്ചു. കല്ലടിക്കോട് ജനമൈത്രി സി.ആർ.ഒ. രാജ് നാരായണൻ മുഖ്യപ്രഭാഷണം നടത്തി. കോമളകുമാരി, രമേഷ്, ബീന ചന്ദ്രകുമാർ, അരുൺ രാജ്, വി.എസ്. ബാബു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് എക്സൈസ് ഓഫിസർ കെ.വി. ഷൺമുഖൻ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story