Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2018 11:05 AM IST Updated On
date_range 2 July 2018 11:05 AM ISTനെച്ചിയിൽ സിസ്റ്റേഴ്സ് സൂപ്പറാ...
text_fieldsbookmark_border
''നേരോം കിഴക്കും കിഴക്കോം തലക്കേലെ കേളീകേേട്ടാരമ്മേടെ മകനാണോ ഞാനേ''... ഇതൊരു തുടക്കമായിരുന്നു. 'നെച്ചിയിൽ സഹോദരിമാർ' താളമിട്ട് തഞ്ചത്തിലാടി പാടിക്കസറിയപ്പോൾ പിന്നെ ആരുടേം കയ്യും വായും അടങ്ങിയിരുന്നില്ല. ഏറ്റുപാടി അരങ്ങ് അങ്ങ് തകർത്തു. ആദ്യമായി ഒരു പൊതുപരിപാടിയിൽ പാടുന്ന നാണമൊന്നും നെച്ചിയിൽ 'സംഘ'ത്തിന് ഉണ്ടായില്ല. സദസ്സിലുള്ളവരെ മൊത്തം ൈകയ്യിലെടുത്ത് മൂന്ന് സരോജിനിമാരും ലീലയും കല്യാണിയും വത്സലയും താരങ്ങളായി. 'പെങ്ങൻമാർ പാടും ആങ്ങളമാർ കേൾക്കും' എന്നപേരിൽ പുരോഗമന കലാസാഹിത്യസംഘം മലപ്പുറത്ത് സംഘടിപ്പിച്ച പെൺപാട്ടുത്സവത്തിലാണ് വള്ളുവമ്പ്രം നെച്ചിയിൽ അംബേദ്കർ കോളനിയിലെ പെൺപട എത്തിയത്. പാട്ടുത്സവത്തിനായി കഴിഞ്ഞ കുറേ ദിവസങ്ങളായി നാടൻപാട്ട് പരിശീലകൻ ഷിൽജിത്തിെൻറ നേതൃത്വത്തിൽ പരിശീലനത്തിലായിരുന്നു ഇവർ. അധികമാരും കേട്ടിട്ടില്ലാത്ത കണക്ക സമുദായത്തിലെ കല്യാണവീടുകളിൽ പാടുന്ന പാട്ടുമായാണ് പാട്ടുത്സവം കലക്കിയത്. പരിപാടി തുടങ്ങിയശേഷം നാടൻപാട്ടുമായി ലീല വേദിയിലെത്തിയപ്പോേഴ നിറയെ മരുന്നുമായാണ് 'നെച്ചിയിൽ സഹോദരിമാർ' വന്നതെന്ന് ആസ്വാദകർക്ക് മനസ്സിലായി. സാക്ഷരത ക്ലാസിൽ കേട്ടുപഠിച്ച മുല്ലനേഴിയുടെ 'നേരമൊട്ടും വൈകിയില്ല കൂട്ടുകാരേ പോരൂ, കൂട്ടുകാരേ പോരൂ, പേരെഴുതാം വായിക്കാം ലോകവിവരം നേടാം, ലോകവിവരം നേടാം' എന്ന ഗാനം സരോജിനി കുഞ്ഞിരാമൻ ഒരുവട്ടം പാടി നിർത്തിയപ്പോൾ വീണ്ടും പാടണമെന്നായി സദസ്സ്. രണ്ടാമത് ഒന്നുകൂടി ഉശാറാക്കി പാടിയപ്പോൾ കൈയ്യടികളുമായി എല്ലാവരും കൂടെപ്പാടി. കല്യാണപ്പാട്ടുകൂടിയായപ്പോൾ പാട്ടുത്സവം തിമിർത്തു. ജില്ലയിലെ വിദ്യാർഥിനികൾ മുതൽ വീട്ടമ്മമാർ വരെയുള്ളവർക്ക് ലളിതഗാനവും ചലച്ചിത്രഗാനവും മാപ്പിളപ്പാട്ടും നാടൻപാട്ടും പാടാൻ അവസരവുമായാണ് പു.ക.സ പരിപാടി സംഘടിപ്പിച്ചത്. ഗായികയായ നിസ്ബ ഹമീദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ 10 വയസ്സുകാരി നേഹ മുതൽ എഴുപതുകാരി സരോജിനി വരെ പാടിത്തിമിർത്തു. ജീവിതത്തിരക്കിനിടയിൽ വഴിയിലെവിടെയോ മറന്ന പാട്ടും കളിചിരികളും വീണ്ടെടുക്കാനുള്ള അവസരം ലഭിച്ചതിെൻറ സന്തോഷവുമായാണ് വീട്ടമ്മമാർ മടങ്ങിയത്. ചിത്രം മുസ്തഫ അബൂബക്കർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story