Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒ.വി. വിജയൻ നിർഭയ...

ഒ.വി. വിജയൻ നിർഭയ ചിന്തയോടെ മനുഷ്യപക്ഷത്തുനിന്ന എഴുത്തുകാരൻ -എം.ബി. രാജേഷ് എം.പി

text_fields
bookmark_border
കുഴൽമന്ദം: സ്വതന്ത്ര നിർഭയ ചിന്തയോടെ മനുഷ്യപക്ഷത്ത് നിലകൊണ്ട പച്ചയായ മനുഷ്യനാണ് ഒ.വി. വിജയനെന്ന് എം.ബി. രാജേഷ് എം.പി. ഒ.വി. വിജയ​െൻറ 89ാം ജന്മദിനാഘോഷത്തിൽ 'തസ്രാക്ക് മധുരം ഗായതി' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്ഷരങ്ങളിലൂടെയും വരകളിലൂടെയും പ്രതികരിച്ച ദീർഘദർശിയായ എഴുത്തുകാര​െൻറ ഓർമകൾ സ്മാരകങ്ങളിൽ മാത്രമായി ഒതുങ്ങാതെ തസ്രാക്കിലൂടെയും സ്മരിക്കപ്പെടട്ടെയെന്ന് എം.പി പറഞ്ഞു. തുഞ്ചൻ പറമ്പോളം ശക്തിേസ്രാതസ്സായി തസ്രാക്കിനെ ഉയർത്താൻ ഒറ്റക്കെട്ടായി പ്രയത്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് കോടി രൂപയുടെ വികസന പദ്ധതികൾ തസ്രാക്കിൽ ആരംഭിക്കുകയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഒ.വി. വിജയൻ സ്മാരക സമിതി ചെയർമാൻ ടി.കെ. നാരായണദാസ് അറിയിച്ചു. ആഷാ മേനോൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ. കൃഷ്ണൻകുട്ടി എം.എൽ.എ, ടി.ഡി. രാമകൃഷ്ണൻ, സംസ്കൃത സർവകലാശാല െപ്രാ വൈസ് ചാൻസലർ ഡോ. കെ.എസ്. രവികുമാർ, ഒ.വി. ഉഷ, ആനന്ദി രാമകൃഷ്ണൻ, ഒ.വി. വിജയൻ സ്മാരക സമിതി സെക്രട്ടറി ടി.ആർ. അജയൻ, എ.കെ. ചന്ദ്രൻകുട്ടി, കെ.ആർ. ഇന്ദു എന്നിവർ സംസാരിച്ചു. തസ്രാക്ക് കഥയുത്സവം എഴുത്തുകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കേരളത്തി​െൻറ അറുപതു വർഷങ്ങൾ; കഥയുടേയും, കഥ; കാലം, അനുഭവം, എഴുത്തി​െൻറ പ്രതലങ്ങൾ, കഥകളുടെ ചർച്ചയും വിലയിരുത്തലും എന്നീ വിഷയങ്ങളിൽ പ്രഭാഷണവും കഥകളുടെ ചർച്ചയും വിലയിരുത്തലും നടത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തിയ എഴുത്തുകാർ, സാമൂഹിക-സാഹിത്യ പ്രവർത്തകർ, വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മലയാളത്തെ മാറ്റിമറിച്ച എഴുത്തുകാരൻ -ബെന്യാമിൻ മലയാള എഴുത്തുകാർക്ക് പ്രതിഫലം കുറവ് കുഴൽമന്ദം: തസ്രാക്കിലെ 20 ദിവസം കൊണ്ട് മലയാള സാഹിത്യത്തെ മാറ്റിമറിച്ച എഴുത്തുകാരനാണ് ഒ.വി. വിജയനെന്ന് എഴുത്തുകാരൻ ബെന്യാമിൻ. ഒ.വി. വിജയൻ ജന്മദിനത്തോടനുബന്ധിച്ച് ഒ.വി. വിജയൻ സ്മാരക സമിതി സംഘടിപ്പിച്ച 'കഥയുത്സവം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക സാഹിത്യത്തിൽ മലയാളത്തി​െൻറ പങ്ക് മോശമാണെന്ന കാഴ്ചപ്പാട് മാറണം. ഇന്നലെ വരെ എഴുതിയ രീതിയല്ല ഇന്ന് അവലംബിക്കേണ്ടത്. വായന മനോഹരമായ വായന കളരിയാക്കി മാറ്റാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഒാരോ എഴുത്തുകാരനും തങ്ങളുടെ ശൈലിയിൽ എഴുതണം. എഡിറ്റർമാർ വായിച്ചു നിർത്തിയിടത്തു നിന്നാണ് പുതിയ കഥകൾ ആരംഭിക്കുന്നത്. മലയാള സാഹിത്യത്തിൽ പ്രതിഫലം കുറവാെണന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story