Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2018 11:02 AM IST Updated On
date_range 2 July 2018 11:02 AM ISTകുഴൽപണ വേട്ട: 11.66 ലക്ഷവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
വണ്ടൂർ: ബൈക്കിൽ കടത്തുകയായിരുന്ന 11,66,700 രൂപയുടെ കുഴൽപണവുമായി യുവാവ് പൊലീസിെൻറ പിടിയിലായി. പൂക്കോട്ടൂർ പള്ളിമുക്ക് പേരാപ്പുറത്ത് അയ്യൂബിനെയാണ് (35) വണ്ടൂർ എസ്.ഐ പി. ചന്ദ്രൻ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിൽ ചെറുകോട് വെച്ചാണ് ഇയാൾ പിടിയിലായത്. പ്രതി ഓടിച്ചിരുന്ന കെ.എൽ പത്ത് ബി.എ 720 നമ്പർ ബൈക്കിെൻറ ടാങ്ക് കവറിലും ശരീരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. വാഹനവും മൊബൈൽ ഫോണുകളും കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കും കസ്റ്റഡിയിലെടുത്തു. ഇയാൾ കുഴൽപണ വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണെന്നാണ് പൊലീസ് പറയുന്നത്. സി.പി.ഒമാരായ സവാദ്, സുനു നൈനാൻ, കെ. ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പൊന്നാനി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story