Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലമ്പൂര്‍ ഗവ....

നിലമ്പൂര്‍ ഗവ. കോളജില്‍ ഇന്ന് ക്ലാസുകള്‍ ആരംഭിക്കും

text_fields
bookmark_border
കാളികാവ് റോഡിലുള്ള സിറ്റി ട്രേഡ് സ​െൻററിലാണ് കോളജ് താൽക്കാലികമായി പ്രവര്‍ത്തിക്കുക പൂക്കോട്ടുംപാടം: മലയോര മേഖലയുടെ ഉന്നത വിദ്യാഭ്യാസ പുരോഗതിക്ക് നാന്ദികുറിച്ച് നിലമ്പൂര്‍ ഗവ. കോളജില്‍ ഇന്നുമുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ആദ്യ ദിനത്തില്‍ കോളജിലെത്തുന്ന പഠിതാക്കളെ കോളജ് ജനകീയ കര്‍മസമിതിയും പൗരാവലിയും ചേർന്ന് സ്വീകരിക്കും. ആദ്യ ബാച്ചുകളിലെ 88 സീറ്റുകളിലേക്ക് മൊത്തം 5106 അപേക്ഷകള്‍ ലഭിച്ചതില്‍ 59 പേര്‍ പ്രവേശനം നേടി. നാലാം തീയതി നടക്കുന്ന അലോട്ട്മ​െൻറില്‍ മുഴുവന്‍ സീറ്റുകളിലും പൂര്‍ത്തിയാവുമെന്ന് കോളജ് സ്പെഷല്‍ ഓഫിസര്‍ പ്രഫ. സി.ടി. സലാവുദ്ദീന്‍ പറഞ്ഞു. ഇപ്പോള്‍ താല്‍ക്കാലികമായി കാളികാവ് റോഡിലുള്ള സിറ്റി ട്രേഡ് സ​െൻററിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിനും ആവശ്യം വേണ്ട ഫര്‍ണിച്ചറുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി അഞ്ചു ലക്ഷത്തിൽപ്പരം രൂപയാണ് ജനകീയ കര്‍മസമിതി ചെലവഴിച്ചത്. കോളജി​െൻറ ഔദ്യോഗിക ഉദ്ഘാടനം ജൂൈല രണ്ടാം വാരത്തില്‍ മുഖ്യമന്ത്രി നിര്‍വഹിക്കുമെന്ന് ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു. പൂക്കോട്ടുംപാടം വ്യാപാര ഭവനില്‍ ചേര്‍ന്ന ജനകീയ കര്‍മസമിതി യോഗം ചേര്‍ന്നു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത അധ്യക്ഷത വഹിച്ചു. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍, പി.ടി. മോഹന്‍ദാസ്‌, നോട്ടത്ത് മുഹമ്മദ്‌, കണ്‍വീനര്‍ പി. ശിവാത്മജന്‍, വി.പി. അബ്ദുല്‍ കരീം, അഷറഫ് മുണ്ടശ്ശേരി, കെ.സി. വേലായുധന്‍, ആര്‍. പാര്‍ത്ഥസാരഥി, കരുമത്തില്‍ രാജ്മോഹന്‍, വി.കെ. അനന്ത കൃഷ്ണന്‍, എ.ഐ. ജോർജ് ചെറിയാന്‍, ടി.കെ. അബ്ദുല്ലക്കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story