Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിക്കേറ്റവർക്കിടയിൽ...

പരിക്കേറ്റവർക്കിടയിൽ മക​െൻറ മൃതദേഹം; ഹൃദയം തകർന്ന്​ ഡോക്​ടർ

text_fields
bookmark_border
ശ്രീനഗര്‍: പുൽവാമയിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ ശുശ്രൂഷിച്ച ഡോക്ടർ അവസാനം കണ്ടത് മക​െൻറ മൃതദേഹം. ഡോ. അബ്ദുൽ ഗനി ഖാ​െൻറ 15കാരനായ മകൻ ഫൈസാന്‍ അഹ്മദ് ഖാനാണ് മരിച്ചത്. പ്രതിഷേധക്കാരും സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിനിടെയുണ്ടായ കല്ലേറിലാണ് പത്താംക്ലാസുകാരനായ ഫൈസാന് പരിക്കേറ്റത്. ഏറ്റുമുട്ടലില്‍ ത​െൻറ മകൻ ഉള്ളതായി അദ്ദേഹം അറിഞ്ഞിരുന്നില്ല. പരിക്കേറ്റ നിരവധി പേർക്കൊപ്പമാണ് മകനെയും ഡോ. അബ്ദുൽ ഗനി ഖാൻ ജോലി ചെയ്ത പുൽവാമ ജില്ല ആശുപത്രിയിലെത്തിച്ചത്. അതിനു മുമ്പ് രാജ്പോര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജില്ല ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ചികിത്സിച്ച് വീട്ടിലെത്തിയതായിരുന്നു ഡോ. ഖാൻ. ഉടന്‍ ആശുപത്രിയിലെത്താന്‍ ഫോണ്‍ വിളിയെത്തി. അവിടെെവച്ചാണ് അദ്ദേഹം മക​െൻറ മരണവാര്‍ത്തയറിഞ്ഞത്. ''വെടിയേറ്റ ഫൈസാനെ ആശുപത്രിയിൽ എത്തിക്കുമ്പോള്‍തന്നെ ഗുരുതരമായി പരിക്കേറ്റിരുന്നു. സഹപ്രവർത്തകർ സജീവമായി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മരിച്ചു. സഹപ്രവര്‍ത്തകര്‍ക്കൊപ്പം അത്യാഹിത വിഭാഗത്തിൽവെച്ചാണ് അദ്ദേഹം മൃതദേഹം കണ്ടത്. ആ കാഴ്ച സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമായിരുന്നു'' -ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. റാഷിദ് പര പറഞ്ഞു. െഫെസാ​െൻറ മൃതദേഹം സ്വദേശമായ ലാഡൂവിലേക്ക് കൊണ്ടുപോയി. അവിടെ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ മൃതദേഹം ഖബറടക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story