Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഹന പാര്‍ക്കിങ്​...

വാഹന പാര്‍ക്കിങ്​ സംബന്ധിച്ച തര്‍ക്കത്തിനിടെ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

text_fields
bookmark_border
കാളികാവ്: വാഹന പാര്‍ക്കിങ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അടിപിടിക്കിടെ പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. അഞ്ചച്ചവിടി കര്‍ത്തേനിക്ക് സമീപം മാവുങ്ങല്‍ മൂസയുടെ മകന്‍ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാപ്പുട്ടിയാണ് (60) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. കുഞ്ഞിമുഹമ്മദി​െൻറ വീട്ടിലേക്കുള്ള വഴിയില്‍ തൊട്ടടുത്ത വീട്ടിലേക്ക് സല്‍ക്കാരത്തിന് വന്ന ആളുടെ കാര്‍ പാര്‍ക്ക് ചെയ്തതാണ് തര്‍ക്കത്തിനും അടിപിടിക്കും കാരണമായത്. പരിക്കേറ്റ കുഞ്ഞിമുഹമ്മദ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ച അഞ്ചിനാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസി​െൻറ പ്രാഥമിക നിഗമം. അടിപിടിയുമായി ബന്ധപ്പെട്ട് പ്രദേശത്തെ അച്ചുതൊടിക ഉമ്മര്‍, അഷ്‌റഫ്, ഹംസ, അബ്ദുല്‍ കരീം, റസാഖ് എന്നിവര്‍ക്കെതിരെ കാളികാവ് പൊലീസ് കേസെടുത്തു. കുഞ്ഞിമുഹമ്മദി​െൻറ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പരിയങ്ങാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ദുല്‍ അസീസ്, ഇസ്സുദ്ദീന്‍, സജ്‌ന മോള്‍. മരുമക്കള്‍: സഫൂറ, ആരിഫ, ശിഹാബ്. Photo mpg21 kunhimuhammed death
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story