Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2018 10:48 AM IST Updated On
date_range 1 July 2018 10:48 AM ISTമാറ്റം കൊതിച്ച് കോട്ടപ്പടി മാർക്കറ്റ്
text_fieldsbookmark_border
പദ്ധതി റിപ്പോർട്ട് തയാറാക്കാൻ കൺസൽട്ടൻസി റെഡി മലപ്പുറം: നഗരസഭ പരിധിയിലെ കോട്ടപ്പടി മാർക്കറ്റിെൻറ വികസനത്തിന് വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കാനായി കൺസൽട്ടൻസിയെ ചുമതലപ്പെടുത്തി. ചെയർപേഴ്സൻ സി.എച്ച്. ജമീലയുടെ അധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന കൗൺസിൽ യോഗമാണ് ഡി.പി.ആർ തയാറാക്കുന്നതിന് കൺസൽട്ടൻസിയെ ചുമതലപ്പെടുത്തിയത്. നാല് സ്ഥാപനങ്ങൾ അപേക്ഷ നൽകിയതിൽ കോഴിക്കോട് കേന്ദ്രമായ പി.സി. റഷീദ് ആൻഡ് അസോസിയേറ്റ്സിനാണ് കൗൺസിൽ അംഗീകാരം നൽകിയത്. നിലവിൽ ഏതെങ്കിലും സ്ഥാപനങ്ങളുമായി എഗ്രിമെൻറ് നിലവിലുണ്ടോ എന്ന് പരിശോധിച്ചശേഷം മാത്രമേ അന്തിമ അംഗീകാരം നൽകൂ. കുന്നുമ്മൽ ഡെയ്ലി മാർക്കറ്റിൽ മാലിന്യ ടാങ്ക് നിർമിക്കുന്നതിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചു. മുനിസിപ്പൽ എൻജിനീയറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ടാങ്ക് നിർമിക്കുക. കോട്ടപ്പടി മാർക്കറ്റിലും മാലിന്യ ടാങ്ക് നിർമിക്കുന്നത് കൗൺസിൽ പരിഗണനക്ക് വന്നെങ്കിലും തള്ളി. കോട്ടപ്പടി മാർക്കറ്റ് നവീകരണം ഉടൻ നടക്കാൻ പോകുന്നതിനാലാണ് മാറ്റിയത്. നഗരസഭയിലെ പുതിയ വനിത ഹോസ്റ്റൽ െകട്ടിടത്തിെൻറ പ്രവർത്തനം ഉടൻ ആരംഭിക്കാനും കൗൺസിൽ അംഗീകാരം നൽകി. രണ്ട് വാർഡൻമാരെ നിയമിച്ചു. 32 മുറികളുള്ള ഹോസ്റ്റൽ ജൂലൈയിൽ വാടകക്ക് നൽകി തുടങ്ങും. പിന്നീട് ആഗസ്റ്റിൽ ഒൗദ്യോഗികമായി ഉദ്ഘാടനം നടത്തും. മഴക്കാല പകർച്ചവ്യാധി രോഗങ്ങൾ തടയുന്നതിെൻറ ഭാഗമായി താലൂക്ക് ആശുപത്രിയിൽ താൽക്കാലികമായി നിയമിച്ച ഡോക്ടർ, ഫാർമസിസ്റ്റ്, നഴ്സ് എന്നിവരുടെ സേവനം ദീർഘിപ്പിക്കാനും പുതുക്കിയ നിരക്കിലുള്ള വേതനം അനുവദിക്കാനും തീരുമാനിച്ചു. പാണക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ രോഗി കല്യാൺ സമിതി രൂപവത്കരിക്കാനും യോഗം അംഗീകാരം നൽകി. വീടുകൾക്ക് മഴക്കുഴി നിർമിച്ച് നൽകി മലപ്പുറം: 29 കേരള ബറ്റാലിയൻ എൻ.സി.സിയുടെ ഗ്രാമത്തെ ദത്തെടുക്കൽ പദ്ധതിയുടെ ആദ്യഘട്ടമായി നഗരസഭയിലെ സിവിൽ സ്റ്റേഷൻ വാർഡിലെ 15 വീടുകൾക്ക് മഴക്കുഴി നിർമിച്ച് നൽകി. മലപ്പുറം ഗവ. കോളജ്, മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂൾ, മലപ്പുറം എം.എസ്.പി ഹൈസ്കൂൾ എന്നിവിടങ്ങളിലെ എൻ.സി.സി കാഡറ്റുകളാണ് മഴക്കുഴി നിർമിച്ചത്. അഗ്രികൾച്ചർ ഫീൽഡ് ഒാഫിസർ വേലായുധൻ തേരി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സലീന അധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണം ജില്ല കോഒാഡിനേറ്റർ എ. ശ്രീധരൻ മഴക്കുഴി നിർമാണത്തെ സംബന്ധിച്ച് ബോധവത്കരണ ക്ലാെസടുത്തു. എൻ.സി.സി ഓഫിസർമാരായ ടി.എച്ച്. ജാഫറലി, ഷുക്കൂറലി പനങ്ങാംപുറത്ത്, ഇ. ആബിദലി, ഷിബിലി പൂക്കാട്ടിൽ, ലുഖ്മാൻ എന്നിവർ സംബന്ധിച്ചു. ഫോേട്ടാ: mpmma2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story