Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2018 10:32 AM IST Updated On
date_range 1 July 2018 10:32 AM ISTപാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കൽ: സമയപരിധി മാർച്ച് 31 വരെ നീട്ടി
text_fieldsbookmark_border
ന്യൂഡൽഹി: പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2019 മാർച്ച് 31 വരെ നീട്ടി. ശനിയാഴ്ച അർധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് സമയപരിധി ദീർഘിപ്പിക്കുന്നതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചത്. നേരത്തെ, 2017 ജൂലൈ 31നായിരുന്നു സർക്കാർ സമയം നിശ്ചയിച്ചിരുന്നതെങ്കിലും ആധാറുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ പലതവണ നീട്ടുകയായിരുന്നു. കേസിൽ അന്തിമവിധി വരുംവരെ നിയമം നടപ്പാക്കരുതെന്ന് പരമോന്നത കോടതി നിർദേശിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story