Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്മാർട്ട് ക്ലാസ് റൂം...

സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം

text_fields
bookmark_border
മണ്ണാർക്കാട്: കല്ലടി ഹയർ സെക്കൻഡറി സ്‌കൂളിൽ സുവർണ ജൂബിലി ഭാഗമായി പൂർത്തിയാക്കിയ സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം അഡ്വ. എൻ. ശംസുദ്ദീൻ നിർവഹിച്ചു. പൂർവ അധ്യാപകർ, വിദ്യാർഥികൾ, പി.ടി.എ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് 45 ക്ലാസ് മുറികൾ സ്മാർട്ടാക്കുന്നത്. ഒരുമ ഫണ്ട് കൈമാറ്റവും കല്ലടി ഗോൾഡൻ വിഷൻ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും ചടങ്ങിൽ നടന്നു. എൻ.പി. ശൈലജ, മുബഷിർ എന്നിവരെ ആദരിച്ചു. പി.ടി.എ പ്രസിഡൻറ് എൻ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സീമ കൊങ്ങശ്ശേരി, മാനേജർ കെ.സി.കെ. സൈതാലി, കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡൻറ് ഹുസൈൻ കൊളശ്ശേരി, മണ്ണാർക്കാട് ഡി.ഇ.ഒ വേണു പുഞ്ചപ്പാടം, കെ.പി.എസ്. പയ്യെനടം, അസീസ് പച്ചീരി, ലിസി ദാസ്, അരിയൂർ രാമകൃഷ്ണൻ, പ്രിൻസിപ്പൽ ടി.പി. മുഹമ്മദ് റഫീഖ്, പ്രധാനാധ്യാപകൻ സി.എം. ബഷീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story