Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസാധാരണക്കാർക്കും...

സാധാരണക്കാർക്കും നീതിക്കുമിടയിൽ തടസ്സം അഭിഭാഷകർ ^അഡ്വ. കാളീശ്വരം രാജ്​

text_fields
bookmark_border
സാധാരണക്കാർക്കും നീതിക്കുമിടയിൽ തടസ്സം അഭിഭാഷകർ -അഡ്വ. കാളീശ്വരം രാജ് കോട്ടക്കൽ: സാധാരണക്കാർക്കും ഉന്നത കോടതികൾക്കുമിടയിൽ തടസ്സമായി നിൽക്കുന്നത് അഭിഭാഷകരാണെന്ന് അഡ്വ. കാളീശ്വരം രാജ്. കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപകദിനാഘോഷത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷകരുടെ അനാവശ്യമായ ഇടപെടൽ പലകേസുകളിലും പരാജയത്തിന് കാരണമാകുന്നുണ്ട്. മുൻസിഫ് കോടതി ജഡ്ജിയെ തെരഞ്ഞെടുക്കുന്നതിന് പരീക്ഷയും നിശ്ചിത യോഗ്യതയും വേണം. എന്നാൽ, ഹൈകോടതി മുതലുള്ള ന്യായാധിപർക്ക് ഒരു യോഗ്യതയും വേണ്ട. ന്യായാധിപരെ ശരിയായ രീതിയിൽ തെരഞ്ഞെടുക്കാത്ത കാലത്തോളം സംശുദ്ധ നീതിന്യായ വ്യവസ്ഥ രാജ്യത്ത് സ്വപ്നം കാണാൻ കഴിയില്ല. നീതിവ്യവസ്ഥയിലെ അഴിമതി, തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങൾ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കാൻ മടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
TAGS:LOCAL NEWS 
Next Story