Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലീഗ്​ ഒാഫിസ്​ ആക്രമണം; ...

ലീഗ്​ ഒാഫിസ്​ ആക്രമണം; രണ്ട്​ വിദ്യാർഥികൾ അറസ്​റ്റിൽ

text_fields
bookmark_border
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലം മുസ്ലിം ലീഗ് ഒാഫിസിൽ കയറി ഉപകരണങ്ങളും മറ്റും തകർത്ത കേസിൽ അങ്ങാടിപ്പുറം പോളിടെക്നിക്കിലെ രണ്ട് വിദ്യാർഥികളെ ഇൻസ്പെക്ടർ ടി.എസ്. ബിനുവി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പോത്തുകൽ വെളുമ്പിയംപാടം കനകകുന്നേൽ അമൽ (19), മഞ്ചേരി പാപ്പിനിപ്പാറ ചക്കിങ്ങൽതൊടി യദുകൃഷ്ണ (20) എന്നിവരെയാണ് അറസ്റ്റ് െചയ്തത്. അറസ്റ്റിലായ ഇരുവരും എസ്.എഫ്.െഎ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ ലീഗ് ഒാഫിസ് തകർത്ത കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. നേരത്തെ അറസ്റ്റിലായവർ സമർപ്പിച്ച ജാമ്യഹരജി പെരിന്തൽമണ്ണ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കഴിഞ്ഞദിവസം തള്ളി.
Show Full Article
TAGS:LOCAL NEWS 
Next Story