Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 2:56 PM GMT Updated On
date_range 30 Jan 2018 2:56 PM GMTമുട്ടക്കോഴി വിതരണം തുടങ്ങി
text_fieldsbookmark_border
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്ത്, മൃഗ സംരംക്ഷണ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട 820 കുടുംബങ്ങൾക്കുള്ള മുട്ടക്കോഴികളുടെ വിതരണം തുടങ്ങി. ആദ്യഘട്ടത്തിൽ 170 പേർക്കാണ് മുട്ടക്കോഴികളെ വിതരണം ചെയ്തത്. ബാക്കിയുള്ള ഗുണഭോക്താക്കൾക്ക് തുടർന്നുള്ള ദിവസങ്ങളിൽ വിതരണം ചെയ്യും. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. വെറ്ററിനറി ഡോ. പി. കീർത്തി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർെപഴ്സൻ പ്രിയ, ഗ്രാമപഞ്ചായത്ത് അംഗം സുമലത എന്നിവർ സംസാരിച്ചു. മുട്ടക്കോഴി വിതരണം കല്ലടിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story