Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 8:14 PM IST Updated On
date_range 30 Jan 2018 8:14 PM ISTഅവകാശങ്ങൾക്കായി നഴ്സുമാരുടെ സമരം
text_fieldsbookmark_border
മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് നഴ്സുമാർ കലക്ടറേറ്റ് മാർച്ച് നടത്തി. ശമ്പള പരിഷ്കരണം നടപ്പാക്കുക, ചേർത്തല കെ.വി.എം സമരം ഒത്തുതീർപ്പാക്കുക, നഴ്സുമാരോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായി യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. അഖിലേന്ത്യ ജോയൻറ് സെക്രട്ടറി ജിഷ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ല വർക്കിങ് സെക്രട്ടറി ടി.എസ്. ശരത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജി. പ്രവീൺ, പ്രജിത, ആതിര, ജിക്കു, ദുഹാരി, ഇർഷാദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story