Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 8:11 PM IST Updated On
date_range 30 Jan 2018 8:11 PM ISTനന്മ നടനസന്ധ്യ അരങ്ങേറി
text_fieldsbookmark_border
പൂക്കോട്ടുംപാടം: കലാകാരന്മാരുടെ സംഘടനയായ നന്മ അമരമ്പലം യൂനിറ്റിെൻറ പ്രതിമാസ സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അമരമ്പലത്തിെൻറ കലാസാംസ്കാരിക രംഗത്തെ പരിപോഷിപ്പിക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം. പൂക്കോട്ടുംപാടം കതിർഫാമിലാണ് മാസംതോറും കലാസാംസ്കാരിക പരിപാടികൾ അരങ്ങേറുക. ആദ്യ പരിപാടി ആർ.എൽ.വി. ജിഷ ഗോപിനാഥും സംഘവും അവതരിപ്പിച്ച നടനസന്ധ്യയായിരുന്നു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. നന്മ അമരമ്പലം യൂനിറ്റ് പ്രസിഡൻറ് അനീഷ് കവളമുക്കട്ട അധ്യക്ഷത വഹിച്ചു. കതിർ ഫാം ഡയറക്ടർ തറമ്മല്‍ കബീർ, നന്മ സംസ്ഥാന കമ്മിറ്റി അംഗം വി. സജിത്ത് പൂക്കോട്ടുംപാടം, മേഖല ജോ. സെക്രട്ടറി സി. രാജീവ്, യൂനിറ്റ് സെക്രട്ടറി രമേശ് അമരമ്പലം, ടി.കെ. സതീശൻ, സജിൻ എന്നിവർ സംസാരിച്ചു. ചടങ്ങില്‍ നൃത്താധ്യാപിക ആർ.എൽ.വി. ജിഷ ഗോപിനാഥിനെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story