Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 10:44 AM IST Updated On
date_range 9 Jan 2018 10:44 AM ISTമദനൻ, മനുഷ്യമഹത്വത്തിെൻറ ഇതിഹാസം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: മദനൻ ചേട്ടെൻറ 'മകളായി' വളർന്ന ഖദീജ, ഇനി അക്ബറിെൻറ പ്രിയതമയായി ജീവിക്കും. മണവാട്ടി ഖദീജയെ അക്ബറിന് കൈപിടിച്ച് നൽകാൻ മദനൻ ചേട്ടനും മുന്നിലുണ്ടായിരുന്നു, അതിരറ്റ പിതൃവാത്സല്യത്തോടെ. മാതാവിനെ പോലെ ഭാര്യ തങ്കമണിയും. മഹത്തരമായ മനുഷ്യ സ്നേഹത്തിെൻറ ആത്മബന്ധം പൂത്തുലയുന്ന ഇൗ വിവാഹത്തിന് വേദിയായത് ചെന്ത്രാപ്പിന്നി ചിറക്കൽ മഹല്ല് മദ്റസ ഹാളാണ്. വിവാഹത്തിെൻറ ചെലവ് വഹിച്ചതും മദനനായിരുന്നു. മതിലകം കളരിപറമ്പിലെ വഴൂർ മദനെൻറ കുടുംബത്തിലേക്ക് ഖദീജ കയറിവന്നത് 13ാം വയസ്സിലാണ്. പാലക്കാട് ചെർപ്പുളശ്ശേരിയിൽ നിർധനാവസ്ഥയിൽ കഴിഞ്ഞ ഇൗ കുട്ടിയെ മദനൻ ഏറ്റെടുത്ത് സംരക്ഷിക്കുകയായിരുന്നു. ഗൾഫിലെ പാലക്കാട്ടുകാരനായ സുഹൃത്താണ് ഖദീജയുടെ ദൈന്യതയെക്കുറിച്ച് പറഞ്ഞത്. പെൺമക്കളില്ലാത്ത മദനനും ഭാര്യ തങ്കമണിയും മകളെപ്പോലെയാണ് ഖദീജയെ വളർത്തിയത്, അവളുടെ വിശ്വാസാചാര പ്രകാരം തന്നെ. ഖദീജ വിവാഹപ്രായത്തിലേക്ക് കടന്നപ്പോൾ അനുയോജ്യനായ വരന് വേണ്ടി അന്വേഷണവും തുടങ്ങി. അങ്ങനെയാണ് ചെന്ത്രാപ്പിന്നി ചിറക്കൽ മഹല്ല് പള്ളിപ്പാടത്ത് അബുവിെൻറ മകൻ അക്ബറിെൻറ ജീവിതസഖിയായി ഖദീജ മാറിയത്. പുതിയകാവ് ജുമാമസ്ജിദ് ഇമാം ശംസുദ്ദീൻ വഹബി കാർമികനും പ്രസിഡൻറ് സെയ്തുമുഹമ്മദ് ഹാജി ഉൾപ്പെടെ സാക്ഷികളുമായാണ് വിവാഹചടങ്ങ് നടന്നത്. ഖദീജയുടെയും മദനെൻറയും ബന്ധുക്കളുമെത്തി. പ്രവാസം വിട്ട് നാട്ടിൽ കൃഷിയും മറ്റുമായി കഴിയുന്ന മദനെൻറ മക്കളായ മുകേഷ് സലാലയിൽ പ്രഫസറും മുകിൽ ദുബൈയിൽ െഎ.ടി രംഗത്തുമാണ്. വിവാഹത്തിന് ശേഷമുള്ള വീട് കാണൽ ചടങ്ങിനുള്ള ഒരുക്കത്തിലാണിപ്പോൾ മദനനും ഭാര്യയും. പടം: tcg kdr vivaham വധൂവരന്മാരോടൊപ്പം മദനനും ഭാര്യ തങ്കമണിയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story