Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലാലുവി​െൻറ സഹോദരിയുടെ...

ലാലുവി​െൻറ സഹോദരിയുടെ മൃതദേഹം സംസ്​കരിച്ചു

text_fields
bookmark_border
പട്ന: ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവി​െൻറ സഹോദരി ഗംഗോത്രിദേവിയുടെ(75) മൃതദേഹം സംസ്കരിച്ചു. ഞായറാഴ്ച രാവിലെയാണ് അവർ മരിച്ചത്. കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലുവിന് തടവുശിക്ഷ ലഭിച്ചതി​െൻറ മനോവിഷമത്തിലായിരുന്നു മരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. വിധിപ്രഖ്യാപനം നടന്ന ശനിയാഴ്ച അവർ നിരാഹാരവ്രതത്തിലായിരുന്നു. കുറച്ചുദിവസമായി രോഗബാധിതയുമായിരുന്നു. റാഞ്ചിയിലെ ജയിലിൽ കഴിയുന്ന ലാലു സംസ്കാരചടങ്ങിൽ പെങ്കടുക്കാൻ പരോളിന് അപേക്ഷിക്കുമെന്ന് റിപ്പോർട്ടുണ്ടായെങ്കിലും അപേക്ഷ ലഭിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. ലാലുവി​െൻറ രണ്ടുമക്കളായ തേജസ്വി യാദവും തേജ്പ്രതാപും സംസ്കാരത്തിനെത്തിയില്ല. ലാലുവി​െൻറ പരോൾ അപേക്ഷ തയാറാക്കുന്ന തിരക്കിലായതിനാലാണ് ഇവർ പെങ്കടുക്കാതിരുന്നതെന്നായിരുന്നു പാർട്ടി വിശദീകരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story