Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2018 10:42 AM IST Updated On
date_range 8 Jan 2018 10:42 AM ISTറിട്ട. എസ്.ഐയുടെ വീട്ടിൽ മോഷണശ്രമം; കള്ളനെ കൈയോടെ പിടികൂടി
text_fieldsbookmark_border
ഒരാൾ രക്ഷപ്പെട്ടു പൂടൂർ: റിട്ട. എസ്.ഐയുടെ വീട്ടിൽ കയറിയ കള്ളനെ നാട്ടുകാർ പിടികൂടി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ കാസർകോട് വിരാജ്പേട്ട സ്വദേശി രമേഷ് എന്ന ഉടുമ്പ് രമേഷാണ് -(30)- പിടിയിലായത്. റിട്ട. എസ്.ഐ ആനിക്കോട് ശ്രീവത്സെൻറ വീട്ടിലാണ് ശനിയാഴ്ച രാത്രി 11.30ന് പൂട്ട് തകർത്ത് മോഷണത്തിന് ശ്രമിച്ചത്. ശ്രീവത്സനും കുടുംബവും രണ്ടുദിവസം മുമ്പ് മകളുടെ ഗൃഹപ്രവേശനത്തിന് കോയമ്പത്തൂരിലേക്ക് പോയതായിരുന്നു. ആളില്ലാത്ത വീട്ടിൽനിന്ന് രാത്രി ശബ്ദംകേട്ട അയൽവാസി ഉടനെ ഫോണിൽ അടുത്തുള്ള മറ്റുള്ളവരെ വിവരമറിയിച്ച് വീട് വളഞ്ഞു. ഉടൻ കോട്ടായി പൊലീസിൽ അറിയിച്ചു. മോഷ്ടാവ് അകത്ത് കുറ്റിയിട്ടതിനാൽ പൊലീസിന് അകത്ത് കയറാനായില്ല. ഏറെനേരത്തെ ശ്രമത്തിനുശേഷം പൊലീസ് വാതിൽ ചവിട്ടിത്തുറന്ന് ഉള്ളിൽ കയറിയാണ് പിടികൂടിയത്. രമേഷിെൻറ കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി മഹേഷ് ഓടി രക്ഷപ്പെട്ടു. കോട്ടായി എസ്.ഐ പി.വി. രവീന്ദ്രൻ, എസ്.ഐ രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. രമേഷിെൻറ പേരിൽ മണ്ണാർക്കാട്, മലമ്പുഴ, പട്ടാമ്പി, തൃശൂർ, കോഴിക്കോട്, മലപ്പുറം, തിരൂർ തുടങ്ങിയ സ്റ്റേഷനുകളിൽ കേസുകൾ നിലനിൽക്കുന്നതായി കോട്ടായി പൊലീസ് പറഞ്ഞു. - സ്കൂളിൽ സാമൂഹികവിരുദ്ധ വിളയാട്ടം കാമറകൾ സ്ഥാപിക്കും നെന്മാറ: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വാഹനവും സ്കൂൾ ബോർഡുകളും നശിപ്പിക്കാൻ ശ്രമംനടന്ന സാഹചര്യത്തിൽ സ്കൂളിൽ സുരക്ഷ വർധിപ്പിക്കാൻ പി.ടി.എ കമ്മിറ്റി തീരുമാനം. സ്കൂളിന് മുന്നിൽ കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും കാവലിന് കൂടുതൽ പേരെ നിയോഗിക്കാനും തീരുമാനിച്ചു. സ്കൂൾ ഗ്രൗണ്ടിനോടുചേർന്ന് മതിൽ തകർന്ന ഭാഗം നന്നാക്കും. സ്കൂളിൽ നിർത്തിയിട്ട ബസ് അടിച്ചുതകർക്കാൻ രാത്രി ചിലർ ശ്രമിച്ചതിനെ തുടർന്ന് പി.ടി.എ കമ്മിറ്റി പൊലീസിൽ പരാതിപ്പെട്ടിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് പി.ടി.എ പ്രസിഡൻറ് ആർ. ശാന്തകുമാരൻ പറഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിന് തെരഞ്ഞെടുക്കപ്പെട്ട നെന്മാറ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ വർധിപ്പിക്കും. ഇതിനായി ജനപ്രതിനിധികളുടെ ഫണ്ട് വിനിയോഗിക്കുമെന്നും സ്കൂളിനെതിരെയുള്ള ആക്രമണങ്ങൾ പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് വിൽപന ആരംഭിച്ചു ആലത്തൂർ: കിക്കേഴ്സ് ക്ലബ് ആഭിമുഖ്യത്തിൽ ജനുവരി 28 മുതൽ ആലത്തൂർ എ.എസ്.എം.എം സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുന്ന ആർ. കൃഷ്ണൻ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള മൂന്നാമത് അഖിലേന്ത്യ ഫുട്ബാൾ മേളയുടെ ടിക്കറ്റ് വിതരണം ആരംഭിച്ചു. മുൻ എം.എൽ.എ വി. ചെന്താമരാക്ഷന് ടിക്കറ്റ് നൽകി കെ.ഡി. പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആസാദ്, അലാവുദ്ദീൻ, ഷാഹുൽ ഹമീദ്, അസീസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story