Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2018 10:42 AM IST Updated On
date_range 8 Jan 2018 10:42 AM ISTഎഴുത്തുകാർക്കെതിരെ മാഫിയ പ്രവർത്തിക്കുന്നു ^സൽമ
text_fieldsbookmark_border
എഴുത്തുകാർക്കെതിരെ മാഫിയ പ്രവർത്തിക്കുന്നു -സൽമ പാലക്കാട്: എഴുത്തുകാർക്കെതിരെ ശക്തമായ രൂപത്തിൽ മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന് തമിഴ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സൽമ. ഹരിതം ബുക്സ് സംഘടിപ്പിച്ച മുകുന്ദം സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. തമിഴ്നാട്ടിൽ എഴുത്തുകാർക്കെതിരെ നിരന്തരമായി ആക്രമണമുണ്ടാകുകയാണ്. അതിനെതിരെ പ്രതികരിക്കും. അനീതിക്കെതിരെയുള്ള പോരാട്ടമാണ് തന്നെ ആക്ടിവിസ്റ്റാക്കിയതെന്നും സൽമ പറഞ്ഞു. എഴുത്തുകാർ സമൂഹത്തിലെ അനീതിക്കെതിരെ ഇടപെടണമെന്നും അല്ലെങ്കിൽ ഇന്ന് അനുഭവിക്കുന്ന പലതും നഷ്ടമാകുമെന്നും എം. മുകുന്ദൻ പറഞ്ഞു. മലയാളത്തിൽ ആധുനികതയെ എതിർത്തിരുന്ന കാലഘട്ടമുണ്ടായിരുന്നു. ആധുനികത എന്തെന്ന് മനസ്സിലാക്കാത്തവരാണ് എതിർത്തത്. ആധുനികത അരാജകത്വം വളർത്തുകയാണെന്ന് പലരും ധരിച്ചു. എന്നാൽ, കാലം അത് തെറ്റാണെന്ന് തെളിയിച്ചെന്നും മുകുന്ദൻ വ്യക്തമാക്കി. സാഹിത്യോത്സവത്തിൽ മുകുന്ദെൻറ മൂന്ന് നോവലുകളെക്കുറിച്ചുള്ള പഠന ഗ്രന്ഥങ്ങളുടെ പ്രകാശനവും സൽമ നിർവഹിച്ചു. പ്രവാസം, ഡൽഹി, ദൈവത്തിെൻറ വികൃതികൾ എന്നീ പുസ്തകങ്ങളെക്കുറിച്ച് പ്രതാപൻ തായാട്ട് എഡിറ്റ് ചെയ്ത പുസ്തകമാണ് പുറത്തിറക്കിയത്. സാഹിത്യ ചർച്ച എഴുത്തുകാരൻ മുണ്ടൂർ സേതുമാധവൻ ഉദ്ഘാടനം ചെയ്തു. സാഹിത്യ സമ്മേളനം ടി.കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ടി.ആർ. അജയൻ, രഘുനാഥൻ പറളി, ഷാഫി പറമ്പിൽ എം.എൽ.എ, പാലക്കാട് നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story