Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2018 10:42 AM IST Updated On
date_range 8 Jan 2018 10:42 AM ISTനാണയത്തുട്ടുകളോട് കൂട്ടുകൂടി ടോണി
text_fieldsbookmark_border
കരുവാരകുണ്ട്: ഇത് ടിപ്പുവിെൻറ നാണയങ്ങൾ, തിരുവിതാംകൂർ മഹാരാജാവിെൻറ നാണയങ്ങൾ, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാണയങ്ങൾ-... മുന്നിലെ നാണയക്കൂട്ടങ്ങളിൽനിന്ന് ഓരോന്നെടുത്ത് ടോണി വിവരിക്കുമ്പോൾ ആരും വിസ്മയപ്പെടാതിരിക്കില്ല. അരിമണലിലെ എടയെട്ട് ടോണിക്ക് നാണയശേഖരണം കേവലം വിനോദമല്ല, ഭ്രമമാണ്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തോന്നിയ ഒരാശയം 50 കഴിഞ്ഞിട്ടും വിടാതെ കൊണ്ടുനടക്കുകയാണ് കർഷകനും ബിസിനസുകാരനുമായ ഇദ്ദേഹം. 1803ലുള്ളതാണ് ടിപ്പുവിെൻറ നാണയങ്ങൾ. മലയാള മുദ്രിത നാണയങ്ങളാണ് തിരുവിതാംകൂർ രാജാവിേൻറത്. ഈസ്റ്റ് ഇന്ത്യ കമ്പനി ആദ്യമായി ഇന്ത്യയിൽ വിനിമയത്തിന് നാണയങ്ങളിറക്കിയത് 1835ലാണ്. ഇവയെല്ലാം ടോണിയുടെ ശേഖരത്തിൽ ഭദ്രം. വിവിധ ചക്രവർത്തിമാർ പുറത്തിറക്കിയത്, വിവിധ സുരക്ഷ രീതികളിലുള്ളത്, വ്യത്യസ്ത കാലങ്ങളിലിറക്കിയവ, വെള്ളി, ചെമ്പ്, പിച്ചള തുടങ്ങിയ ലോഹങ്ങളിലുള്ളവ, എട്ടണ, നാലണ, രണ്ടണ എന്നിങ്ങനെ നാണയങ്ങളെ ടോണി ക്രമീകരിച്ചിരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിറക്കിയ നാണയങ്ങളും കാലക്രമ പ്രകാരം സൂക്ഷിച്ചിട്ടുണ്ട്. 300റിലേറെ വിനിമയ നാണയങ്ങളുള്ള ടോണിയുടെ കൈവശം അൽഫോൻസാമ്മ ജന്മശതാബ്ദി സ്മാരക നാണയം, 100 രൂപ നാണയം, ശ്രീ അരബിന്ദോ ജന്മശതാബ്ദി സ്മാരക നാണയം തുടങ്ങിയവയും കാണാം. ഡൽഹി, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ പ്രദർശനങ്ങൾക്ക് പോകാറുള്ള ടോണിയുടെ ശേഖരത്തിലെ അപൂർവ നാണയങ്ങൾക്ക് ലേലങ്ങളിൽ മോഹവിലയാണുള്ളത്. മരത്തടിയിൽ സർഗശിൽപങ്ങൾ തീർക്കുന്ന കലാകാരൻകൂടിയാണ് ടോണി. Photo..... ടോണി തെൻറ നാണയശേഖരവുമായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story