Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2018 10:38 AM IST Updated On
date_range 8 Jan 2018 10:38 AM ISTകളിയും കാര്യവുമായി കുട്ടിക്കൂട്ടം കൊടിയേറി
text_fieldsbookmark_border
മഞ്ചേരി: കാര്യമുള്ള കളികൾ കളിച്ചും രസമുള്ള കഥപറഞ്ഞും കൗതുകവസ്തുക്കൾ നിർമിച്ചും കുട്ടിക്കൂട്ടം കൊടിയേറി. കുട്ടികളില്‍ സര്‍ഗവാസനയും പഠനോത്സുകതയും ആത്മവിശ്വാസവും വളര്‍ത്താൻ പന്തലൂർ പൊതുജന വായനശാലയാണ് കുട്ടിക്കൂട്ടം ഏകദിന ക്യമ്പ് സംഘടിപ്പിച്ചത്. അറിയാന്‍ പഠിക്കാം, പഠിക്കാന്‍ പഠിക്കാം, നാട്ടറിവ് ശേഖരണം, മാസിക നിര്‍മാണം, പത്രം നിർമിക്കാം, സാഹിത്യ ശിൽപശാല, അഭിനയക്കളരി, സിനിമ: കാണാം- നിര്‍മിക്കാം, പഠനയാത്ര, കാടറിവുയാത്ര, വ്യക്തിത്വവികാസം, കൗതുകവസ്തു നിര്‍മാണം, പാവനാടകം, നാടന്‍പാട്ട്, വരക്കൂട്ടം തുടങ്ങി വൈവിധ്യമാര്‍ന്ന ഇനങ്ങൾ ഉൾപ്പെടുത്തിയതാണ് കുട്ടിക്കൂട്ടം ക്യാമ്പുകൾ. പന്തലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കുട്ടിക്കൂട്ടായ്മ ബാലസാഹിത്യകാരൻ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ഏറനാട് താലൂക്ക് പ്രസിഡൻറ് പി. നാരായണൻ അധ്യക്ഷത വഹിച്ചു. പി.പി. രാജേന്ദ്രബാബു കൗതുകവസ്തു നിർമാണത്തിൽ പരിശീലനം നൽകി. വിദ്യാർഥികളായ എം.പി. മുഹമ്മദ് ഷമ്മാസ്, എം.പി. മിദ്ലാജ്, എം.പി. മിഖ്ദാദ്, ശ്രീലക്ഷ്മി, പി.പി. അജില, എസ്.ആർ. ആശംസ്, ആശ്വാസ് എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. എം. ഷാഹുൽഹമീദ്, പി. ശ്രീനിവാസൻ, പി. അരവിന്ദാക്ഷൻ എന്നിവർ നേതൃത്വം നൽകി. മാസത്തിൽ ഇടവിട്ട ഞായറാഴ്ചകളിലാണ് ക്യാമ്പ്. വിദഗ്ധരായ അധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും കലാകാരന്മാരും ക്യാമ്പുകളിൽ പെങ്കടുക്കും. എട്ടു മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് പെങ്കടുക്കാം. അടുത്ത കുട്ടിക്കൂട്ടം ക്യാമ്പ് ജനുവരി 21ന് പന്തലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പ്രവേശനം സൗജന്യമാണ്. ഫോൺ: 9645006028, 9496909292, 9447782895.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story