Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 10:47 AM IST Updated On
date_range 6 Jan 2018 10:47 AM ISTകരിമ്പ ഗ്രാമപഞ്ചായത്ത് കുടുംബശ്രീക്ക് മികവിനുള്ള പുരസ്‌കാരം
text_fieldsbookmark_border
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീക്ക് പ്രവർത്തന മികവിനുള്ള അംഗീകാരം. കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങൾക്കുള്ള കുടുംബശ്രീയുടെ കീഴിലുള്ള ബാലസഭ, ബഡ്സ് റിഹാബിലിറ്റേഷൻ സെൻറർ, കൗൺസലിങ് സെൻറർ എന്നീ മൂന്ന് ഇനങ്ങളിലാണ് കരിമ്പ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജില്ലയിൽ ഏറ്റവും നല്ല പ്രവർത്തനങ്ങൾക്ക് അവാർഡ് നേടിയത്. ബാലസഭക്ക് 52 യൂനിറ്റുകളുള്ള പഞ്ചായത്തിൽ ബാലസഭ അംഗങ്ങളായ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ ജലസാക്ഷരത സർവേ, ക്യാമ്പ്, ശിൽപശാല എന്നിവ ശ്രദ്ധേയമായിരുന്നു. സഞ്ചരിക്കുന്ന ഗ്രന്ഥശാല, 22 പുസ്തകങ്ങൾ വീതം 52 ബാലസഭകൾക്ക് ഒരുലക്ഷം രൂപയുടെ പുസ്തകങ്ങൾ വിതരണം ചെയ്‌തതും ബാലസഭയുടെ മികവ് കൂട്ടി. സ്നേഹാലയം ബഡ്സ് റിഹാബിലിറ്റേഷൻ സെൻററിൽ ദൈനംദിനം 30 പേർക്ക് സാമൂഹികാവബോധ പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നൽകുന്നു. സ്നേഹാലയത്തിൽ ഫിസിയോതെറപ്പി ആരംഭിക്കുന്നതിനും ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചു. കല്ലടിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കൗൺസലിങ് സെൻററും പുരസ്കാരത്തിന് അർഹത നേടി. പാലക്കാട്ട് നടന്ന ചടങ്ങിൽ കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. പടം) അടിക്കുറിപ്പ്: കരിമ്പ ഗ്രാമപഞ്ചായത്ത് ബാലസഭകൾക്ക് വിതരണം ചെയ്യാനൊരുക്കിയ പുസ്തകങ്ങൾ നോക്കുന്ന കെ.വി. വിജയദാസ് എം.എൽ.എ pw File KALLADI KODE Puraskaram പടം പിറകെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story