Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാർഥിയിൽനിന്ന്​...

വിദ്യാർഥിയിൽനിന്ന്​ മൊബൈൽ ഫോൺ പിടിച്ചെടുത്ത സംഭവം: രക്ഷിതാക്കളുടെ പരാതിയിൽ വിദ‍്യാഭ‍്യാസ ഡെപ‍്യൂട്ടി ഡയറക്ടർ തെളിവെടുത്തു

text_fields
bookmark_border
നിലമ്പൂർ: വിദ്യാർഥിയുടെ കൈയില്‍നിന്ന് മൊബൈല്‍ ഫോൺ കണ്ടെടുത്ത വിഷയവുമായി ബന്ധപ്പെട്ട പരാതിയില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടര്‍ മാനവേദന്‍ ഹൈസ്‌കൂളിലെത്തി മൊഴിയെടുത്തു. വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി വിഭാഗം പ്രിന്‍സിപ്പൽ അപകീര്‍ത്തിപ്പെടുത്തിെയന്നാരോപിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് അന്വേഷണം. ചന്തക്കുന്ന് വട്ടപ്പറമ്പില്‍ രാജനാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ത‍​െൻറ മക‍​െൻറ പക്കല്‍നിന്ന് സ്‌കൂളില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോൺ പിന്നീട് തിരിച്ചുനൽകിയിരുന്നു. ക്ലാസില്ലാത്ത ദിവസമായിരുന്നു കുട്ടിയിൽനിന്ന് ഫോൺ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വാര്‍ത്ത നൽകിയെന്നും തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്നുമായിരുന്നു രക്ഷിതാവി‍​െൻറ പരാതിയില്‍ പറയുന്നത്. രക്ഷിതാക്കൾ, എസ്.എം.സി ചെയര്‍മാന്‍, സ്‌കൂള്‍ പ്രിന്‍സിപ്പൽ എന്നിവരില്‍നിന്നാണ് അസി. ഡയറക്ടര്‍ ഉബൈദുല്ല മൊഴിയെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story