Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 10:44 AM IST Updated On
date_range 6 Jan 2018 10:44 AM ISTഹൃദയത്തിൽ കനകച്ചിലങ്കയണിഞ്ഞ് മുൻ കലാതിലകം
text_fieldsbookmark_border
കോട്ടക്കൽ: എടരിക്കോട്ട് ഒപ്പനശീലുകൾ ഉയരുകയാണ്. മത്സരാർഥികൾക്ക് വരി തെറ്റുമ്പോൾ പറഞ്ഞുകൊടുക്കാൻ തൊട്ടരികിൽ ഒരു അധ്യാപികയുമുണ്ട്, 1994ലും 95ലും ജില്ല കലോത്സവത്തിലെ കലാതിലകമായ ഇഷ്റത്ത് സബ. വർഷങ്ങൾക്കിപ്പുറം ജില്ല കലോത്സവം നടന്ന എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലെ ബോട്ടണി അധ്യാപികയായി അവർ എന്നതും യാദൃശ്ചികം. നാടോടിനൃത്തം, മോഹിനിയാട്ടം, മാപ്പിപ്പാട്ട്, ലളിതഗാനം, ഉർദു ഗസൽ, മലയാള പദ്യം എന്നിങ്ങനെ ആറിനങ്ങളിലായിരുന്നു മത്സരം. വ്യക്തിഗത ഇനത്തിൽ മത്സരിച്ച സബ ഏറ്റവും കൂടുതൽ മാർക്ക് നേടിയായിരുന്നു കലാതിലകപ്പട്ടമണിഞ്ഞത്. ആ വർഷത്തിൽതന്നെ നാലിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ മിടുക്കി സംസ്ഥാന കലോത്സവത്തിൽ ജില്ലയുടെ അഭിമാനമായി മാറി. യാഥാസ്ഥിത കുടുംബത്തിൽനിന്നും കലാരംഗത്തേക്കുള്ള വരവ് എതിർത്തിരുന്നവർ ഏറെയുണ്ടായിരുന്നുവെന്ന് അധ്യാപിക പറഞ്ഞു. രക്ഷിതാക്കളായ സബാഹ്, നഫീസു എന്നിവരുടെ പൂർണ പിന്തുണയായിരുന്നു തെൻറ നേട്ടങ്ങൾക്ക് പിന്നിൽ. കൂടെ അധ്യാപകരുടേയും കൂട്ടുകാരുടേയും മാധ്യമങ്ങളുടേയും പിന്തുണയും. മലപ്പുറത്തെ മോഹനൻ മാഷിെൻറ ശിക്ഷണത്തിലായിരുന്നു നൃത്തച്ചുവടുകൾ സ്വായത്തമാക്കിയത്. അധ്യാപന ജോലിക്കൊപ്പം താൻ പഠിച്ച കലാപാഠങ്ങൾ വിദ്യാർഥികൾക്കും പകർന്നുനൽകുകയാണ് ഈ ഏറനാട്ടുകാരി. സബയുടെ കീഴിൽ 16 ഇനങ്ങളിലായി 97 വിദ്യാർഥികളാണ് എടരിക്കോടുനിന്നും തൃശൂരിലേക്ക് യാത്രയാകുന്നത്. ശനിയാഴ്ച ഒപ്പന ചുവടുകളുമായി ആദ്യ മത്സരം. ഭർത്താവ് മലപ്പുറം ക്ഷേമനിധി ബോർഡ് ഉദ്യോഗസ്ഥനായ ഹക്കീമിനൊപ്പം പൊന്നാനിയിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story