Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഐ.ടി.ഐ േട്രഡുകൾ തൊഴിൽ...

ഐ.ടി.ഐ േട്രഡുകൾ തൊഴിൽ സാധ്യതക്കനുസരിച്ച് പരിഷ്കരിക്കും ^മന്ത്രി

text_fields
bookmark_border
ഐ.ടി.ഐ േട്രഡുകൾ തൊഴിൽ സാധ്യതക്കനുസരിച്ച് പരിഷ്കരിക്കും -മന്ത്രി മലപ്പുറം: സംസ്ഥാനത്തെ ഇൻഡസ്ട്രിയൽ ട്രെയ്നിങ് ഇൻസ് റ്റിറ്റ്യൂട്ടുകളിലെ േട്രഡുകൾ വിദേശത്തുൾപ്പെടെ തൊഴിൽ സാധ്യത മുന്നിൽകണ്ട് പരിഷ്കരിക്കുമെന്ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ. ആദ്യഘട്ടം 12 ഐ.ടി.ഐകളിൽ ഇത് നടപ്പാക്കും. ഐ.ടി.ഐകൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുമെന്നും മലപ്പുറം എംപ്ലോയബിലിറ്റി സ​െൻറർ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം അറിയിച്ചു. കഴിവും അഭിരുചിയും മനസ്സിലാക്കി മികച്ച പരിശീലനത്തിലൂടെ തൊഴിൽ നൈപുണി വർധിപ്പിക്കാൻ എംപ്ലോയബിലിറ്റി സ​െൻററുകൾ പ്രയോജനപ്പെടുത്തണം. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, നഗരസഭ അധ്യക്ഷ സി.എച്ച്. ജമീല, എംപ്ലോയ്മ​െൻറ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, ജില്ല കലക്ടർ അമിത് മീണ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഉമ്മർ അറക്കൽ, സലിം കുരുവമ്പലം, എംപ്ലോയ്മ​െൻറ് ജോയൻറ് ഡയറക്ടർ ജോർജ് ഫ്രാൻസിസ്, മേഖല എംപ്ലോയ്മ​െൻറ് ഡയറക്ടർ മോഹൻ ലൂക്കോസ്, ജില്ല ഓഫിസർ കെ. രാജേഷ്, വാർഡ് കൗൺസിലർ സി.പി. സലീന എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story