Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒഴിവ് സമയത്തെ...

ഒഴിവ് സമയത്തെ പച്ചക്കറി കൃഷിയിൽ സുബ്രഹ്മണ്യ​ന്​ നൂറുമേനി

text_fields
bookmark_border
വള്ളിക്കുന്ന്: കെട്ടിട നിർമാണ തൊഴിലാളിയായ സുബ്രഹ്മണ്യൻ ജോലി കഴിഞ്ഞുള്ള ഇടവേളകൾ കൃഷിക്കായി മാറ്റിവെച്ചത് വെറുതെ ആയില്ല. പച്ചക്കറി കൃഷിയിൽ ലഭിച്ചത് നൂറുമേനി വിളവ്. വള്ളിക്കുന്ന് അത്താണിക്കൽ പാറക്കണ്ണി ബസ്സ്റ്റോപ്പിന് സമീപം ചെനയിൽ സുബ്രഹ്മണ്യനാണ് ഒഴിവുസമയം കൃഷിക്കായി മാറ്റിവെച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ 18 സ​െൻറിലായിരുന്നു കൃഷി. വെണ്ട, വെള്ളരി, പയർ, കൈപ്പ, പച്ചമുളക്, കക്കിരിക്ക, മത്തൻ, വെള്ളരി തുടങ്ങി വിവിധ തരം പച്ചക്കറികളാണ് വിളഞ്ഞുനിൽക്കുന്നത്. ചെറുപ്പം മുതൽ വീട്ടുപറമ്പിൽ ചെറിയ തോതിൽ കൃഷിയുണ്ടായിരുന്നു. ആവശ്യത്തിന് വെള്ളം ലഭിക്കാതെ ആയതോടെ കുറച്ചു കൊണ്ടുവന്നു. പിന്നീട് വീടിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലം ലഭിച്ചതോടെ വ്യാപിപ്പിച്ചു. കപ്പയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഭാര്യ ഗിരിജയും സുബ്രഹ്മണ്യനെ സഹായിക്കാൻ കൂടെയുണ്ട്. ഫോട്ടോ പച്ചക്കറി തോട്ടത്തിൽ സുബ്രഹ്മണ്യനും ഭാര്യ ഗിരിജയും '45 മീറ്റർ ചുങ്കപ്പാത വിജ്ഞാപനം ജനവിരുദ്ധം' തേഞ്ഞിപ്പലം: ദേശീയപാത 66 ടോൾ പാതയാക്കി വികസിപ്പിക്കുന്നതിന് 45 മീറ്റർ ചുങ്കപ്പാത വിജ്ഞാപനം വീണ്ടും പുറപ്പെടുവിക്കാനുള്ള കേന്ദ്ര ഹൈവേ മന്ത്രാലയത്തി​െൻറ നീക്കം ജനവിരുദ്ധമാണെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ യൂനിവേഴ്സിറ്റി മേഖലായോഗം വിലയിരുത്തി. വിജ്ഞാപനം ബി.ഒ.ടി മാഫിയയെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജില്ല കൺവീനർ അബുലൈസ് തേഞ്ഞിപ്പലം പറഞ്ഞു. വിജ്ഞാപനത്തിന് മുമ്പ് പ്രസിദ്ധീകരിക്കേണ്ട സാമൂഹികാഘാത പഠന റിപ്പോർട്ട്, പാരിസ്ഥിതികാഘാത പഠന റിപ്പോർട്ട്, പുനരധിവാസ പാക്കേജ് മുതലായ നടപടിക്രമങ്ങളൊന്നും പാലിക്കാതെ വിജ്ഞാപനമിറക്കുന്നത് അപലപനീയമാണെന്നും കമ്മിറ്റി വിലയിരുത്തി. പി.കെ. പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. കെ.പി. പോൾ, ടി.പി. തിലകൻ, ലബ്ബൻ കാക്കഞ്ചേരി, അബു പടിക്കൽ, സെയ്തലവി തലപ്പാറ, ഇബ്രാഹിം ചേലേമ്പ്ര എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story