Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right​കൊണ്ടോട്ടിയിൽ ഭവന...

​കൊണ്ടോട്ടിയിൽ ഭവന രഹിതർ 365: പി.എം.വൈ പദ്ധതിയിൽ വീട്​ ലഭിച്ചത്​ 842 പേർക്ക്​

text_fields
bookmark_border
കൊണ്ടോട്ടി: നഗരസഭ പരിധിയിലെ ഭവനരഹിതരുെട എണ്ണം 365. ഇതിൽ സ്വന്തമായി ഭൂമിയില്ലാത്ത ഭവനരഹിതരാണ് 301 പേരും. സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടുണ്ടാക്കാൻ കഴിയാതെ പോയത് 64 പേർക്ക് മാത്രമാണ്. അതേസമയം, നഗരസഭയിലെ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.വൈ) ഭവന പദ്ധതി പ്രകാരം വീട് പണി പൂർത്തീകരിച്ചവരുടെ താക്കോൽദാനവും രണ്ടാംഘട്ട വിശദ പദ്ധതി റിപ്പോർട്ടിൽ ഉൾപ്പെട്ടവരുെട പെർമിറ്റ് ക്യാമ്പും ശനിയാഴ്ച രാവിലെ 10ന് കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ നടക്കും. ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ സി.കെ. നാടിക്കുട്ടി അധ്യക്ഷത വഹിക്കും. പി.എം.വൈ ഭവനപദ്ധതിയുടെ ഒന്നാംഘട്ടത്തിൽ നഗരസഭയിൽ 603 പേർക്കാണ് വീട് ലഭിച്ചത്. ഇവരില്‍ 555 പേര്‍ നഗരസഭയുമായി കരാർ വെച്ചു. 56 പേര്‍ മുഴുവന്‍ ഗഡുവും വാങ്ങി. രണ്ടാംഘട്ടത്തില്‍ 239 പേര്‍ക്കാണ് വീടിന് അനുമതിയായത്. സ്വന്തമായി ഭൂമിയില്ലാത്തവർക്ക് സ്നേഹാലയം പദ്ധതി നടപ്പാക്കുന്നതായും നഗരസഭ അധികൃതർ അറിയിച്ചു. നഗരസഭയില്‍ ആയിരം വീടെന്ന പദ്ധതി സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ സി.കെ. നാടിക്കുട്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു. വൈസ് ചെയര്‍പേഴ്‌സൻ കെ. നഫീസ, സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. കെ.കെ. സമദ്, അസ്മാബി, മുഹമ്മദ് ഷാ മാസ്റ്റർ, കൗൺസിലർമാരായ പി. അബ്ദുറഹ്മാൻ, ചുക്കാൻ ബിച്ചു, മൂസ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. ഗാർഹിക പെർമിറ്റുകളുടെ ഹെൽപ് ഡെസ്ക് ഇന്നുമുതൽ കൊണ്ടോട്ടി: നഗരസഭയിലെ വീടുകളുടെ പെർമിറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വെള്ളിയാഴ്ച മുതൽ ജനുവരി 11 വരെ നഗരസഭ അങ്കണത്തിൽ ഹെൽപ് െഡസ്കുകൾ പ്രവർത്തിക്കും. വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെയാണ് പ്രവർത്തനം. ഗാർഹിക പെർമിറ്റുകളുമായി ബന്ധപ്പെട്ട എല്ലാ പരാതികളും സ്വീകരിക്കും. ലഭിക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് ജനുവരി 15ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ അദാലത്ത് സംഘടിപ്പിക്കും. നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലെയും ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടിക അംഗീകരിക്കുന്നതിനുള്ള വാര്‍ഡ്സഭ ഈ മാസം 12ന് ചേരും. അനര്‍ഹരെ പട്ടികയിൽനിന്ന് ഒഴിവാക്കാനും അര്‍ഹരെ ഉള്‍പ്പെടുത്താനും വാര്‍ഡ് സഭയില്‍ അവസരമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story