Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:41 AM IST Updated On
date_range 5 Jan 2018 10:41 AM ISTആധാരം രജിസ്ട്രേഷൻ: സർക്കാറിെൻറ പുതിയ രീതി ഉപയോഗെപ്പടുത്തുന്നില്ല
text_fieldsbookmark_border
ആനക്കര: സ്ഥലം വിൽക്കുന്നതും വാങ്ങുന്നതും ഉൾെപ്പടെ ആധാരം രജിസ്ട്രേഷൻ ചെയ്യുന്നതിന് സർക്കാർ കൊണ്ടുവന്ന പുതിയ സംവിധാനം ഇതുവരെ പ്രായോഗികമാക്കിയില്ല. കേരളത്തിൽ ഇതുവരെയായി 200 പേരാണ് എളുപ്പമാർഗം ഉപയോഗപ്പെടുത്തിയിട്ടുള്ളത്. രജിസ്റ്റർ വകുപ്പ് നൽകിയ വെബ് സൈറ്റിൽ ഡൗൺലോഡ് ചെയ്തു ലഭിക്കുന്ന പി.ഡി.എഫ് ഫയലിൽ പ്രസക്തഭാഗങ്ങൾ പൂരിപ്പിച്ചുനൽകിയാൽ മാത്രം രജിസ്ട്രേഷൻ സുഗമമായി നടത്താമെന്നിരിക്കെയാണ് ആധാരം എഴുത്തുകാരെ സമീപിച്ചുള്ള പഴയ രീതിതന്നെ തുടരുന്നത്. ഇതുസംബന്ധിച്ച് പൊതുജനങ്ങൾ കൂടുതൽ അറിവ് നേടിയിട്ടിെല്ലന്നതാണ് വസ്തുത. ആധാരം എഴുത്തുവകയിൽ നല്ലൊരു ശതമാനമാണ് ജനങ്ങളിൽനിന്ന് കൂലിയായി ഈടാക്കുന്നത്. ഇക്കാര്യത്തിൽ ജനങ്ങളുടെ അജ്ഞതയെ മുതലെടുത്തും അതത് പ്രദേശത്തെ കണക്കിലെടുത്ത് വസ്തുവകകളുടെ യഥാർഥ വിലമറച്ചുവെച്ചുമാണ് നിലവിൽ രജിസ്ട്രേഷൻ നടത്തിവരുന്നത്. 19 തരത്തിലാണ് ഫോറം തയാറാക്കിയിട്ടുള്ളതെന്നു മാത്രമല്ല, ആവശ്യപ്പെടുന്ന ഭാഗങ്ങളിൽ യഥാർഥ വസ്തുത പൂരിപ്പിക്കേണ്ടുന്ന ജോലിമാത്രമേ ചെയ്യേണ്ടൂ. ഇതുവേണമെങ്കിൽ ആധാരം എഴുത്തുകാരെ സമീപിച്ചും ചെയ്യാവുന്നതാണ്. എന്നാൽ, ഇതിനായി കണക്കുപറഞ്ഞ് പണം വാങ്ങാനും പാടില്ല. സ്വയം പൂരിപ്പിച്ചുനൽകുന്ന അപേക്ഷകൾ രജിസ്ട്രേഷൻ ചെയ്തുതരാൻ അതത് ഓഫിസർമാരും തയാറാവണമെന്നതാണ് നിയമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story