Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:41 AM IST Updated On
date_range 5 Jan 2018 10:41 AM ISTബി.ജെ.പി പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം
text_fieldsbookmark_border
കൂറ്റനാട്: ബി.ജെ.പി പ്രവർത്തകരെ സംഘം ചേർന്ന് ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം. പ്രവർത്തകരിൽ ചിലരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച കേസിലും പ്രതികളെ പൊലീസ് സംരക്ഷിക്കുകയാെണന്നാണ് ബി.ജെ.പി നേതാക്കൾ ആരോപിക്കുന്നത്. ജാതിപ്പേര് വിളിച്ച് അപമാനിച്ച കേസിൽ നീതിതേടി സംസ്ഥാന പട്ടികജാതി കമീഷനെ സമീപിക്കുമെന്നും ഇവർ പറഞ്ഞു. ഡിസംബർ 24ന് ഉച്ചക്ക് രണ്ടിനാണ് കപ്പൂർ പഞ്ചായത്തിലെ അമേറ്റിക്കര വായനശാലക്ക് സമീപം സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. സി.പി.എം പ്രവർത്തകരായ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവരുടെ പരാതിയിൽ നാല് ബി.ജെ.പി പ്രവർത്തകരെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇവരിൽ ചിലരെ സി.പി.എം പ്രവർത്തകർ ആക്രമിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതായി ബി.െജ.പി പ്രവർത്തകർ പരാതി നൽകിയിരുന്നു. സി.പി.എം പ്രവർത്തകരായ ഒന്നുമുതൽ 23 പേരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. അമേറ്റിക്കര അക്കിത്തത്ത് പടി അജിത്ത് നൽകിയ പരാതിയിൽ തൃത്താല പൊലീസ് തയാറാക്കിയ പ്രഥമ വിവരറിപ്പോർട്ടിൽ ഒന്നാംപ്രതി അമേറ്റിക്കര സ്വദേശി പ്രകാശൻ, രണ്ടാംപ്രതി വേഴൂർകുന്ന് സ്വദേശി ഷിബു, മൂന്നാംപ്രതി വെള്ളാളൂർ സ്വദേശി ഷഫീഖ് എന്നിങ്ങനെ പ്രതിചേർക്കുകയും ഒമ്പതോളം വകുപ്പുകൾ ചുമത്തിയിട്ടുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ബി.ജെ.പി മഹിളമോർച്ചയുടെ നേതൃത്വത്തിൽ കുമരനെല്ലൂരിൽ റോഡ് ഉപരോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story