Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:41 AM IST Updated On
date_range 5 Jan 2018 10:41 AM ISTപുതിയ ചർച്ചകൾക്ക് വഴിതുറന്ന് അപൂർവ മാപ്പിളപ്പാട്ട് റെക്കോഡുകൾ തിരിച്ചെത്തി
text_fieldsbookmark_border
തിരൂരങ്ങാടി: കേട്ടുശീലിച്ച മാപ്പിളപ്പാട്ട് ചരിത്രത്തിന് പരിചിതമല്ലാത്ത ആലാപനരീതികൾ പരിചയപ്പെടുത്തിയും പുതിയ ചർച്ചകളിലേക്ക് വഴിതുറന്നും ആ അപൂർവ മാപ്പിളപ്പാട്ട് റെക്കോഡുകൾ തിരിച്ചെത്തി. ലണ്ടൻ സർവകലാശാലയിലെ സംഗീത ഗവേഷക വിഭാഗം അധ്യാപകനായിരുന്ന േഡാ. ആർണോൾഡ് അഡ്രിയാൻ ബകി 1938 ഏപ്രിലിൽ മലപ്പുറത്തെ വിവിധ സ്ഥലങ്ങളിലെത്തി റെക്കോഡ് ചെയ്ത പാട്ടുകളാണ് വീണ്ടും ലഭ്യമായത്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ചരിത്ര വിഭാഗം സംഘടിപ്പിച്ച 'ട്യൂൺസ് ആൻഡ് ൈടംസ്' (ഇൗണവും കാലവും) ഏകദിന സെമിനാറിലാണ് പുതിയ കാലത്തിന് പരിചിതമല്ലാത്ത ആലാപന രീതികളുള്ള ഗാനങ്ങൾ കേൾപ്പിച്ചത്. മലപ്പുറം, മമ്പുറം, പരപ്പനങ്ങാടി, പുല്ലേങ്കാട് എസ്റ്റേറ്റ് എന്നിവിടങ്ങളിൽനിന്ന് മാപ്പിളപ്പാട്ട് ഗായകരെ സംഘടിപ്പിച്ച് െറക്കോഡ് ചെയ്ത ഗാനങ്ങൾ അമേരിക്കയിലെ കാലിഫോർണിയ സർവകലാശാലയിലെ സംഗീത പഠനവിഭാഗത്തിലെ പ്രഫ. ആമി കാത്ലിൻ ൈജറാസ്ബോയ് ആണ് പുതുതലമുറക്ക് പരിചയപ്പെടുത്തിയത്. മാപ്പിളപ്പാട്ടിൽ ഇന്ന് പ്രചാരത്തിലുള്ള ആലാപന പാരമ്പര്യത്തിന് പുറത്തുള്ള ഗാനങ്ങളും റെക്കോഡുകളിലുണ്ട്. ഹിന്ദുസ്ഥാനി സംഗീതം, തമിഴ് പുലവർപ്പാട്ടുകൾ എന്നിവയുമായി മാപ്പിളപ്പാട്ടിനുള്ള ബന്ധം, അക്കാലത്തെ മികച്ച സംഗീത കൂട്ടായ്മകൾ എന്നിവയെ ഇത് ഒാർമപ്പെടുത്തുന്നു. ഇൗ റെക്കോഡുകൾക്കൊപ്പം അന്ന് അഡ്രിയാൻ ബകി റെക്കോഡ് ചെയ്ത അപൂർവ വിഡിയോയിൽനിന്നുള്ള ഭാഗങ്ങളും ശിൽപശാലയിൽ പ്രദർശിപ്പിച്ചു. മാപ്പിളസ്ത്രീകളും പുരുഷന്മാരും പാട്ടുപാടുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ ഇതിലുണ്ട്. ആമി കാത്ലിെൻറ ശേഖരത്തിലുള്ള 38ഒാളം ഗാനങ്ങളിൽ 18 എണ്ണമാണ് ശ്രോതാക്കളെ കേൾപ്പിച്ചത്. ഇൗ ഗാനങ്ങളിൽ പലതും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കുറച്ച് പാട്ടുകൾ മാത്രമാണ് പരിചയമുള്ളവ. ഇൗ ഗാനങ്ങൾതന്നെ വ്യത്യസ്ത ശൈലിയിലാണ് ആലപിച്ചിരിക്കുന്നത്. മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ടിലെ പ്രസിദ്ധമായ 'ഉണ്ടെന്നും മിശ്കാത്ത് ബാരികിൽ വന്തിടൈ...' എന്ന പാട്ടിന് പുറമെ ചേറൂർ പടപ്പാട്ട്, ഒപ്പനപ്പാട്ട്, വട്ടപ്പാട്ട്, മദ്ഹ് ഗാനങ്ങൾ, കല്യാണപ്പാട്ടുകൾ തുടങ്ങിയവ ശേഖരത്തിലുണ്ട്. ഇതിനുപുറമെ സ്ത്രീകളുടെ ഖുർആൻ പാരായണം, നിക്കാഹ് ഖുതുബ തുടങ്ങിയവയും റെക്കോഡ് ചെയ്തിട്ടുണ്ട്. പാട്ടുകളുടെ ആലാപനം, രചന, പശ്ചാത്തലം എന്നിവയെക്കുറിച്ച ചർച്ചയും നടന്നു. പാട്ടുകളുടെയും വിഡിയോകളുടെയും ശേഖരത്തിെൻറ പകർപ്പ് തുടർപഠനത്തിനായി പി.എസ്.എം.ഒ കോളജ് ചരിത്രവിഭാഗത്തിന് കൈമാറി. കാലിക്കറ്റ് സർവകലാശാലയുമായി സഹകരിച്ചാണ് തുടർപഠനം നടത്തുക. ആമി കാത്ലിനും ഭർത്താവ് നാസിർ അലി ജൈറോസ്‌ബോയിയും ചേർന്ന് സംവിധാനം ചെയ്ത 'ഫ്രം ആഫ്രിക്ക ടു ഇന്ത്യ: സിദി മ്യൂസിക് ഇൻ ദ ഇന്ത്യൻ ഓഷ്യൻ ഡയസ്‌പോറ' ഡോക്യുമെൻററിയുടെ പ്രദർശനവും നടന്നു. പ്രിൻസിപ്പൽ ഡോ. കെ. അസീസ് ശിൽപശാല ഉദ്ഘാടനം ചെയ്തു. ചരിത്രവിഭാഗം തലവൻ ഡോ. പി.പി. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. പെൻസിൽവാനിയ സർവകലാശാല റിസർച്ച് ഫെലോ ഡോ. നീലിമ ജയചന്ദ്രൻ ചർച്ചക്ക് നേതൃത്വം നൽകി. ഡോ. മുസ്തഫ കമാൽ പാഷ, പ്രഫ. ഹബീബ പാഷ, ഫൈസൽ എളേറ്റിൽ, ഡോ. വി. ഹിക്മത്തുല്ല, ഫൈസൽ ബാബു, പ്രഫ. എം. സലീന എന്നിവർ സംസാരിച്ചു. അധ്യാപകർ, വിവിധ സർവകലാശാലകളിൽനിന്നുള്ള ഗവേഷകർ, ഗാനരചയിതാക്കൾ, മാപ്പിളപ്പാട്ട് ഗവേഷകർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story