Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:41 AM IST Updated On
date_range 5 Jan 2018 10:41 AM ISTസാമൂഹിക ബോധമുള്ള പുതുതലമുറയിലാണ് പ്രതീക്ഷ- ^ഷാഫി പറമ്പിൽ എം.എൽ.എ
text_fieldsbookmark_border
സാമൂഹിക ബോധമുള്ള പുതുതലമുറയിലാണ് പ്രതീക്ഷ- -ഷാഫി പറമ്പിൽ എം.എൽ.എ പാലക്കാട്: സാമൂഹിക ബോധമുള്ളവരും സേവന തൽപരരുമായ പുതുതലമുറയിലാണ് നാടിെൻറ പ്രതീക്ഷയെന്നും ഈ മനോഭാവം വളർത്തുന്ന പാഠ്യപദ്ധതിയാണ് ആവശ്യമെന്നും ഷാഫി പറമ്പിൽ എം.എൽ.എ. വിദ്യ കൗൺസിൽ സംഘടിപ്പിച്ച ടാലൻറ് സെർച്ച് പരീക്ഷയിൽ സംസ്ഥാനതലത്തിൽ വിജയിച്ചവർക്കുള്ള അവാർഡുദാന ചടങ്ങ് പേഴുങ്കര നൂർ മഹലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യ കൗൺസിൽ ചെയർമാൻ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ചെയർമാൻ ഡോ. കെ.കെ. മുഹമ്മദ്, ജനറൽ സെക്രട്ടറി വി. ഷാക്കിർ മൂസ, ജാമിഅ മില്ലിയ ഇസ്ലാമിക് സെൻട്രൽ യൂനിവേഴ്സിറ്റി അസി. പ്രഫ. ഹബീബ് റഹ്മാൻ, നൂറുൽ ഹുദ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.പി. അലവി ഹാജി, മോഡൽ ഹൈസ്കൂൾ പി.ടി.എ പ്രസിഡൻറ് എം. സുലൈമാൻ, പിരായിരി പഞ്ചായത്ത് അംഗം റിയാസ് ഖാലിദ് തുടങ്ങിയവർ ആശംസകൾ നേർന്നു. ടാലൻറ് എക്സാം ബോർഡ് ചെയർമാൻ കെ.എം. സാദിഖ് സ്വാഗതവും മോഡൽ ഹൈസ്കൂൾ പ്രിൻസിപ്പൽ എം.പി. അൻവർ സാദിഖ് നന്ദിയും പറഞ്ഞു. photo: വിദ്യ കൗൺസിൽ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ടാലൻറ് പരീക്ഷ വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story