Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബി.എം.എസ് ജില്ല...

ബി.എം.എസ് ജില്ല സമ്മേളനം നാളെ

text_fields
bookmark_border
പട്ടാമ്പി: ഓഹരി വിറ്റഴിക്കൽ, വിദേശമൂലധന നിക്ഷേപം സർവത്രികമാക്കൽ എന്നീ വിഷയങ്ങളിൽ യു.പി.എ സർക്കാറി​െൻറ നയംതന്നെയാണ് മോദി സർക്കാറും പിന്തുടരുന്നതെന്ന് ബി.എം.എസ് നേതാക്കൾ കുറ്റപ്പെടുത്തി. കേന്ദ്ര കേരള സർക്കാറുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രണ്ട് ദിവസമായി പട്ടാമ്പിയിൽ നടക്കുന്ന ജില്ല സമ്മേളനം പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും ജില്ല പ്രസിഡൻറ് ടി.എം. നാരായൺ, സെക്രട്ടറി സി. ബാലചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച പള്ളിപ്പുറം റോഡിൽ നിള ജങ്ഷനിൽനിന്നാരംഭിക്കുന്ന പ്രകടനത്തിൽ 25,000 പേർ പങ്കെടുക്കുമെന്ന് നേതാക്കൾ പറഞ്ഞു. തുടർന്ന് മേലെ പട്ടാമ്പിയിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡൻറ് കെ.കെ. വിജയകുമാർ ഉദ്‌ഘാടനം ചെയ്യും. ഞായറാഴ്ച ചിത്ര ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാജീവൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സംഘടന സെക്രട്ടറി സി.വി. രാജേഷ് സമാപന പ്രസംഗം നടത്തും. പുതുമന രാവുണ്ണിക്കുട്ടി, സലിം തെന്നിലാപുരം, യു.പി. രാംദാസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story