Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:41 AM IST Updated On
date_range 5 Jan 2018 10:41 AM ISTനെല്ല് സംഭരണത്തിന് സഹകരണ സംഘങ്ങൾ: നിലപാട് വ്യക്തമാക്കാതെ മന്ത്രി
text_fieldsbookmark_border
കുഴൽമന്ദം: ജില്ലയിലെ നെല്ലുസംഭരണം സഹകരണ സംഘങ്ങൾ വഴി നടപ്പാക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാതെ മന്ത്രി. മൂന്ന് പതിറ്റാണ്ടായുള്ള കർഷകരുടെ ഈ ആവശ്യം സംബന്ധിച്ച് ജില്ലയിലെ നെൽകർഷക സംഗമത്തിലും സഹകരണ മന്ത്രി നയം വ്യക്തമാക്കിയില്ല. ഈ സീസണിൽ പദ്ധതി ആരംഭിക്കാൻ കടമ്പകൾ ഏറെയുണ്ടെന്നും സംഭരണം ഉടൻ സഹകരണ സംഘങ്ങൾ വഴിയാക്കാൻ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ബന്ധപ്പെട്ടവർ പറയുന്നു. സർക്കാർതലത്തിൽ ഇതുസംബന്ധിച്ച് ഇനിയും തീരുമാനമെടുക്കാത്തതാണ് പ്രധാന പ്രശ്നം. സംഘങ്ങൾ നെല്ല് സംഭരിച്ച് ഉടൻ കർഷകർക്ക് പണം നൽകുമെന്നാണ് വാഗ്ദാനം. ഇതിന് നിലവിൽ സപ്ലൈകോ വിവിധ ധനകാര്യസ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെട്ടതുപോലെ പ്രാഥമിക സംഘങ്ങളുമായി കരാറുണ്ടാക്കുകയും ഒമ്പത് ശതമാനം നിരക്കിൽ സിവിൽ സപ്ലൈസ് നൽകുന്ന പലിശ പ്രാഥമിക സംഘങ്ങൾക്ക് നൽകണമെന്നുമാണ് സംഘങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ, സപ്ലൈകോ നിലവിൽ സംഭരണത്തിെൻറ രജിസ്ട്രേഷൻ നടപടിയുമായി മുന്നോട്ട് പോകുകയാണ്. സർക്കാർതലത്തിൽ തീരുമാനം ഉണ്ടായാൽ മാത്രമേ സംഘങ്ങളുമായി ധാരണയുണ്ടാക്കാനാകൂവെന്നാണ് സപ്ലൈകോയുടെ നിലപാട്. ദീർഘകാല പദ്ധതിയായി നടപ്പാക്കാൻ പ്രൈമറി സഹകരണ സംഘങ്ങളും ജില്ല സഹകരണ ബാങ്കും വിവിധ കർഷകരും ചേർന്ന് രൂപവത്കരിക്കുന്ന കൺസോർഷ്യത്തിലൂടെ കഴിയും. ജില്ലയിൽ ഓരോ സീസണിലും ശരാശരി ഒന്നര ലക്ഷം ടൺ നെല്ലാണ് ഉൽപാദിപ്പിക്കുന്നത്. ഇത്രയും നെല്ല് സംഭരിച്ച് സംസ്കരിച്ച് മാർക്കറ്റിൽ എത്തിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. ജില്ലയിലെ പ്രാഥമിക ബാങ്കുകൾ വഴി സംഘംതലത്തിൽ നിയമിക്കപ്പെട്ട പാഡി ഇൻസ്പെക്ടർ ഗുണമേന്മ ഉറപ്പ് വരുത്തിയ നെല്ല് കൊയ്ത്ത് കേന്ദ്രത്തിൽനിന്നുതന്നെ പാഡികോ വഴി സംഭരിക്കാനും സപ്ലൈകോക്ക് കൈമാറിയോ പാഡികോ വഴിയോ അരിയാക്കി വിൽക്കാനുമാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story