Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒ.ബി.സിക്കാർക്ക്...

ഒ.ബി.സിക്കാർക്ക് ചെറുകിട വ്യവസായ വായ്പ

text_fields
bookmark_border
മലപ്പുറം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ജില്ലയിലെ സ്ഥിരതാമസക്കാരായ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് ചെറുകിട വ്യവസായങ്ങൾ തുടങ്ങുന്നതിന് പത്ത് ലക്ഷം രൂപ വരെ വായ്പ നൽകുന്നു. പലിശ നിരക്ക് ആറു ശതമാനം. വായ്പ തുക 60 തുല്യ പ്രതിമാസ തവണകളായി തിരിച്ചടക്കണം. കുടുംബ വാർഷിക വരുമാനം നഗര പ്രദേശങ്ങളിൽ 1,20,000 രൂപയിൽ താഴെയും ഗ്രാമപ്രദേശങ്ങളിൽ 98,000 രൂപയിൽ താഴെയും ആയിരിക്കണം. വായ്പക്ക് മതിയായ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നൽകണം. അപേക്ഷഫോറം എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകീട്ട് മൂന്നുവരെ മലപ്പുറം മുണ്ടുപറമ്പിൽ പ്രവർത്തിക്കുന്ന ജില്ല ഓഫിസിൽ ലഭിക്കും. ഫോൺ: 0483 2734114. പൊന്നാനി, തിരൂർ താലൂക്കുകളിലുള്ളവർ ബന്ധപ്പെട്ട താലൂക്കുതല ഓഫിസിൽ ബന്ധപ്പെടണം. വെബ്സൈറ്റ് www.ksbcdc.com.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story