Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:41 AM IST Updated On
date_range 5 Jan 2018 10:41 AM ISTവനിത കര്‍ഷകക്കൂട്ടത്തിെൻറ നെല്‍കൃഷിക്ക് നൂറുമേനി
text_fieldsbookmark_border
കരുളായി: പാരമ്പര്യ കര്‍ഷക തൊഴിലാളികളായ ഒരുസംഘം വനിതകള്‍ ഇറക്കിയ നെല്‍കൃഷി വിളവെടുപ്പ് നാടിെൻറ ഉത്സവമായി. കരുളായി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മരുതങ്ങാട്ടാണ് അഞ്ചാറുവര്‍ഷമായി വിളവിറക്കാതെ കാടുമൂടി കിടന്നിരുന്ന പാടത്ത് സ്ത്രീ കൂട്ടായ്മയില്‍ നെല്‍കൃഷി തുടങ്ങിയത്. കൃഷി ചെയ്യാനുള്ള സ്ഥലം കളത്തില്‍ രാജന്‍ സൗജന്യമായി വിട്ടുകൊടുക്കുകയായിരുന്നു. ഇതോടെ നിഷ, കാർത്യായനി, ദേവയാനി, കാർത്യായനി, ഇമ്പിച്ചി എന്നിവരടങ്ങുന്ന സംഘം കര്‍ഷക തൊഴിലാളിയായ കുട്ടനെ കൂടി സഹായത്തിന് വിളിച്ചു കൃഷിക്കിറങ്ങുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് തരിശായിരുന്ന നിലം കൃഷിയോഗ്യമാക്കുകയായിരുന്നു. എം.എ ഫോര്‍ ഇനത്തില്‍പ്പെട്ട നെല്‍കൃഷി ചെയ്തത്. വന്യമൃഗശല്യത്തെയും കള-കീടങ്ങളെയും അതിജീവിച്ചാണ് ഏഴംഗം സംഘം കൃഷി പരിപാലിച്ചത്. കര്‍ഷക തൊഴിലാളികളായിരുന്ന ഇവര്‍ എല്ലാവരും നെല്‍കൃഷി ഉപേക്ഷിച്ചതോടെ തൊഴിലുറപ്പ് പണി ചെയ്തുവരികയായിരുന്നു. തങ്ങള്‍ ജോലിയെടുത്തിരുന്ന സ്ഥലം കാട് കയറി കിടക്കുന്നത് കണ്ടപ്പോള്‍ വിഷമം തോന്നിയ ഇവര്‍ ഒരിക്കല്‍ക്കൂടി പാടത്തെക്കിറങ്ങുകയായിരുന്നുവെന്ന് കൂട്ടത്തില്‍ പ്രായം ചെന്ന ഇമ്പിച്ചി പറഞ്ഞു. സഹായത്തിന് കൃഷി ഓഫിസര്‍ കെ.വി. ശ്രീജയും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാരും വാര്‍ഡ് അംഗം ഉഷയും കൈകോര്‍ത്തപ്പോള്‍ ഇവരുടെ സ്വപ്നം യാഥാർഥ്യമായി. കൃഷി വകുപ്പ് ഹെക്ടറിന് 25,000 രൂപ ഈ കര്‍ഷകര്‍ക്ക് സബ്‌സിഡിയായും കൃഷിയിട വാടകയായി 5,000 രൂപ ഭൂവുടമക്കും നല്‍കും. കൂടാതെ കൃഷി വകുപ്പിെൻറ ഹെക്ടറിന് 35,000 രൂപയുടെ വിള ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ട്. ഉത്സവാന്തരീക്ഷത്തിലാണ് നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നത്. കൊയ്ത്തുപാട്ടും നാടന്‍പാട്ടുമായി കര്‍ഷകരും ജനപ്രതിനിധികളും ജീവനക്കാരും നാട്ടുകാരും കൊയ്ത്തുത്സവത്തില്‍ പങ്കാളികളായി. കൊയ്ത്ത് കാണാനും മനസ്സിലാക്കാനും സമീപത്തെ പുള്ളിയിൽ ജി.യു.പി സ്‌കൂളിലെ വിദ്യാർഥികളും എത്തിയിരുന്നു. വിളവെടുത്ത നെല്ല് കിലോക്ക് 23.50 രൂപ നിരക്കില്‍ സപ്ലൈകോ വഴി വില്‍പന നടത്താനാണ് സംഘത്തിെൻറ തീരുമാനം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ഷെരീഫ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ കെ.വി. ശ്രീജ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ. മനോജ്, ഷീബ പൂഴിക്കുത്ത്, കെ.പി. ഷറഫുദ്ദീന്‍, പി.പി. ഖദീജ, ലിസിജോസ്, എം. ബിനേഷ്, സീനിയര്‍ കൃഷി അസിസ്റ്റൻറ് സി.സി. സുനില്‍, അസിസ്റ്റൻറ് എ.പി. ഫസീല, എസ്. ഷീജ തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ ppm2 കരുളായി മരുതങ്ങാട് വനിത കൂട്ടായ്മയില്‍ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടന്നപ്പോള്‍ -- T.K.Satheesan
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story