Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:41 AM IST Updated On
date_range 5 Jan 2018 10:41 AM ISTവന‍്യജീവി ശല‍്യം: പെരുമ്പത്തൂർ പാടശേഖരത്ത് സൗരോർജ വേലി സ്ഥാപിച്ചു
text_fieldsbookmark_border
നിലമ്പൂർ: കൃഷി വകുപ്പിെൻറ സഹകരണത്തോടെ ചാലിയാർ പഞ്ചായത്തിലെ പെരുമ്പത്തൂർ പാടശേഖരത്ത് സൗരോർജ വൈദ‍്യുതി വേലി സ്ഥാപിച്ചു. കൃഷിവകുപ്പിെൻറ ആത്മ പദ്ധതി പ്രകാരമാണ് വേലി സ്ഥാപിച്ചത്. 40 ഏക്കർ പാടശേഖരത്ത് 2.3 കിലോമീറ്റർ ചുറ്റളവിലാണ് വൈദ‍്യുതി വേലി സ്ഥാപിച്ചത്. കാട്ടുപന്നി ശല‍്യം തടയാൻ നാലുവരിയുള്ള വേലിയാണ് സ്ഥാപിച്ചത്. കാലങ്ങളായി നെൽകൃഷി ചെയ്തുവരുന്ന പാടശേഖരമാണിത്. 44 കർഷകർക്കാണ് ഇതിെൻറ പ്രയോജനം ലഭിക്കുക. പത്ത് ലക്ഷം രൂപ ചെലവിലാണ് വേലി പൂർത്തീകരിച്ചത്. കൃഷി വകുപ്പിന് കീഴിൽ സംസ്ഥാനത്ത് നെൽകർഷകർക്കായുള്ള പ്രഥമ പദ്ധതികൂടിയാണിത്. സോളാർ വേലിയുടെ സ്വിച്ച്ഓൺ ആത്മ ജില്ല ഡെപ‍്യൂട്ടി ഡയറക്ടർ റെജി എ. വർഗീസ് നിർവഹിച്ചു. പദ്ധതിസമർപ്പണ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം.ടി. ലസ്ന അധ‍്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ തോണിക്കടവൻ ഷൗക്കത്ത്, പി. പ്രമീള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പൂക്കോടൻ നൗഷാദ്, അനീഷ് അഗസ്റ്റ്യൻ, റീന രാഘവൻ, പത്മജ പ്രകാശ്, ബിന്ദു തൊട്ടിയൻ, അജിത്ത് പെരുമ്പത്തൂർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ തോപ്പിൽ ചേക്കു, കെ. രാജഗോപാൽ, കെ.എം. അലവി, പി.ടി. രതീഷ്, കൃഷി ഓഫിസർ ടി. ഉമ്മർകോയ, അകമ്പാടം പാടശേഖര സമിതി പ്രസിഡൻറ് സുബ്രഹ്മണ‍്യൻ മുല്ലേരി എന്നിവർ സംസാരിച്ചു. പടം: 3- പെരുമ്പത്തൂർ പാടശേഖരത്തിൽ സ്ഥാപിച്ച സോളാർ വേലിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story