Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2018 11:05 AM IST Updated On
date_range 25 Feb 2018 11:05 AM ISTവഴിക്കടവ് ക്ഷേത്രങ്ങളിലെ കവർച്ച: അന്തർസംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ
text_fieldsbookmark_border
നിലമ്പൂർ: വഴിക്കടവിലെ രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ കേസിൽ അന്തർസംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. നീലഗിരി ദേവാല സ്വദേശി മണി, സുബ്രുമണി എന്നപേരുകളിൽ അറിയപ്പെടുന്ന വെള്ളയനെയാണ് (37) വഴിക്കടവ് എസ്.ഐ എം. അഭിലാഷും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾ കേരളത്തിനകത്തും പുറത്തും നിരവധി മോഷണക്കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ച വഴിക്കടവ് കാരക്കോട് ദേവീക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം പൊളിക്കാൻ ശ്രമിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. ക്ഷേത്രപരിസരത്ത് നിന്ന് പൊലീസിന് ലഭിച്ച കവറിലെ വസ്ത്രങ്ങളാണ് പ്രതിയെ പിടിക്കാൻ സഹായകമായത്. അന്നേ ദിവസം പഞ്ചായത്ത് അങ്ങാടിക്ക് സമീപം വള്ളിക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലും മോഷണശ്രമം നടന്നിരുന്നു. സംഭവസ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷണക്കുറ്റത്തിന് ഗൂഡല്ലൂർ, ഊട്ടി, കുന്നൂർ, കോയമ്പത്തൂർ ജയിലുകളിൽ മണി കഴിഞ്ഞിട്ടുണ്ട്. 2014 ഫെബ്രുവരിയിൽ കോയമ്പത്തൂർ ജയിലിലടക്കപ്പെട്ട പ്രതി കഴിഞ്ഞ മാസം 24നാണ് പുറത്തിറങ്ങിയത്. ഇയാൾക്കെതിരെ പന്തല്ലൂർ കോടതിയിൽ രണ്ട് മോഷണക്കേസുകൾ വിചാരണയിലുണ്ട്. ഊട്ടി വെല്ലിങ്ടൺ സ്റ്റേഷനിൽ ഗുണ്ട ആക്ടിലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രെൻറ മേൽനോട്ടത്തിലാണ് തുടരന്വേഷണം നടത്തിയത്. എ.എസ്.ഐ അജയൻ, ജയകൃഷ്ണൻ, സ്പെഷൽ സ്ക്വാഡ് എ.എസ്.ഐ എം. അസൈനാർ, എസ്.സി.പി.ഒ സതീഷ് കുമാർ, സി.പി.ഒമാരായ എൻ.പി. സുനിൽ, രതീഷ്, ഉണ്ണികൃഷ്ണൻ, ജയേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പടം mpg15 mani മണിയെന്ന സുബ്രുമണി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story