Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹജ്ജ്​: കൂടുതൽ...

ഹജ്ജ്​: കൂടുതൽ മലപ്പുറം, കോഴിക്കോട് ജില്ലക്കാർ

text_fields
bookmark_border
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചവരിൽ കൂടുതലും മലപ്പുറം, കോഴിക്കോട് ജില്ലക്കാർ. കേരളത്തിന് ലഭിച്ച ക്വോട്ടയുടെ പകുതിയും ഇൗ രണ്ട് ജില്ലകളിൽ നിന്നുള്ളവരാണ്. 10,981 ആണ് ഇൗവർഷം കേരളത്തിന് ലഭിച്ച ക്വോട്ട. ഇതിൽ 5701 പേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നാണ്. കൂടുതൽ പേർ മലപ്പുറത്ത് നിന്നാണ് -3042. കോഴിക്കോട് നിന്ന് 2659 പേർക്കാണ് അവസരം ലഭിച്ചത്. പാലക്കാട് മുതൽ കാസർകോട് വരെ ജില്ലകളിൽനിന്നാണ് 9062 പേരും. മറ്റു ജില്ലകളിൽനിന്ന് അവസരം ലഭിച്ചവർ. ആലപ്പുഴ (152), എറണാകുളം (739), ഇടുക്കി (95), കണ്ണൂർ (1479), കാസർകോട് (1040), കൊല്ലം (229), കോട്ടയം (134), പാലക്കാട് (523), പത്തനംതിട്ട (36), തിരുവനന്തപുരം (245), തൃശൂർ (289), വയനാട് (319). തെരഞ്ഞെടുക്കപ്പെട്ടവരിൽ 6285 സ്ത്രീകളും 4896 പുരുഷന്മാരുമാണുള്ളത്. 11 കുട്ടികളും അവസരം ലഭിച്ചവരിൽ ഉൾപ്പെടും.
Show Full Article
TAGS:LOCAL NEWS 
Next Story