Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഭ കഥാക്യാമ്പും...

പ്രതിഭ കഥാക്യാമ്പും പുരസ്കാര സമർപ്പണവും നാളെ

text_fields
bookmark_border
കരുവാരകുണ്ട്: പ്രതിഭ ഗ്രന്ഥശാല ടി.പി. ജയചന്ദ്രൻ സ്മാരക ചെറുകഥ പുരസ്കാര സമർപ്പണവും പുസ്തക പ്രകാശനവും ഞായറാഴ്ച നടക്കുമെന്ന് പ്രസിഡൻറ് ടി.പി. മണി, സെക്രട്ടറി സി. അബ്ദുറഷീദ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചിന് കിഴക്കെത്തലയിൽ നടക്കുന്ന പരിപാടിയിൽ സി. രാധാകൃഷ്ണൻ 'കാലം കാത്തുവെച്ചത്' പുസ്തക പ്രകാശനം നിർവഹിക്കും. കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് ഏറ്റുവാങ്ങും. രാജൻ കരുവാരകുണ്ട് അധ്യക്ഷത വഹിക്കും. അവാർഡ് ജേതാവ് മധു തൃപ്പെരുന്തുറക്ക് കഥാകൃത്ത് പി. സുരേന്ദ്രൻ പുരസ്കാരം സമർപ്പിക്കും. രാവിലെ ഒമ്പതിന് ചേറുമ്പ് ഇക്കോ വില്ലേജിൽ 'കന്മദം' കഥാക്യാമ്പ് നടക്കും. കഥാകൃത്ത് അബു ഇരിങ്ങാട്ടിരി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ടി.കെ. ഉമ്മർ, ടി.പി. ഡൊമിനിക്, വി.ടി. സതീഷ്കുമാർ, കെ. റിയാസ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story